കോഴിക്കോടൻ കറുത്ത ഹൽവയുടെ പെർഫെക്റ്റ് രുചി കിട്ടാൻ ഇങ്ങനെ ഉണ്ടാക്കി നോക്കൂ.!! കളർ ചേർക്കാത്ത ബേക്കറി സ്റ്റൈൽ കറുത്ത ഹൽവ..|Calicut Black Halva Recipe

മനസിൽ നിന്നും മായാത്ത രുചി കോഴിക്കോട് മാത്രം കിട്ടിയിരുന്ന കോഴിക്കോടിന്റെ തനത് രുചി നമുക്ക് വീട്ടിൽ തയ്യാറാക്കി എടുക്കാം എന്ന് പറയുമ്പോൾ നിങ്ങൾക്ക് അത്ഭുതം തോന്നുന്നുണ്ടോ? കാരണം ചില സ്ഥലങ്ങളിലെ ഭക്ഷണങ്ങൾക്ക് അവിടുന്ന് തന്നെ കഴിക്കുമ്പോഴുള്ള സ്വാദ് വേറെ എവിടെയും കാണാറില്ല, ഒരു പ്രത്യേക സ്വാദ് തന്നെയാണ് കറുത്ത ഹൽവ, ഒരു തവണ കഴിച്ചവർക്ക്അറിയാം ബാക്കി ഏതൊരു

ഹൽവയെക്കാളും എന്തോ പ്രത്യേകതയുള്ള ഹൽവയാണ് കറുപ്പ് നിറത്തിൽ കിട്ടുന്ന ഹൽവ.. അതിന് കറുപ്പ് നിറം കിട്ടുന്നതിന് കാരണം എന്താണെന്ന് അറിയില്ല ഇത്രകാലം കാണുമ്പോൾ കറുപ്പ് ആണെങ്കിലും സ്വാദ് എങ്ങനെയാണ് ഇത്രയും മനോഹരമായിട്ട് മാറുന്നത് എന്നൊന്നും ആർക്കും അറിയില്ല.. മാവ് തയ്യാറാക്കുന്ന വ്യത്യാസമാണ് ഈ ഒരു ഹൽവയെ കൂടുതൽ രുചികരമാക്കി മാറ്റുന്നത്. മാവ് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം, അതിനായിട്ട് മൈദാമാവ് ആവശ്യത്തിന് എടുക്കുക, അതിലേക്ക് വെള്ളം മാത്രം ഒഴിച്ച്

കുഴച്ചെടുക്കുക, ചപ്പാത്തി മാവിനെക്കാളും കുറച്ചുകൂടി ലൂസ് ആയിട്ട് വേണം കുഴക്കേണ്ടത്, എന്നാൽ ഒരു ബോൾ പോലെ നമുക്ക് കയ്യിലെടുക്കാൻ പറ്റുകയും വേണം. ഇത് ഒരു സൈഡിലേക്ക് മാറ്റി വയ്ക്കുക.. അതിനുശേഷം മറ്റൊരു പാത്രത്തിലേക്ക് ആവശ്യത്തിന് വെള്ളമെടുത്ത് ആ വെള്ളത്തിലേക്ക് ഈ മാവിനെ അലിയിച്ച് എടുക്കുക, കുഴച്ച മാവിനെ അലിയിക്കുന്ന സമയത്ത് കുറച്ചു പാല് പോലുള്ളൊരു ലായനിയാണ് കിട്ടുന്നത്, ബാക്കിവരുന്ന കരട് അരിച്ചു മാറ്റണം, അതിനായിട്ട് മൈദയുടെ വേസ്റ്റ് മാറ്റുന്നതിന്ഒരു കോട്ടൺ

തുണിയോ അരിപ്പയോ ഉപയോഗിക്കാവുന്നതാണ്.. ഇത് അരിച്ചു മാറ്റിയതിനുശേഷം എട്ടുമണിക്കൂർ അടച്ചു വയ്ക്കണം, എട്ടുമണിക്കൂർ കഴിയുമ്പോൾ അതിലെ വെള്ളം മുഴുവനായിട്ട് തെളിഞ്ഞു വന്നിട്ടുണ്ടാകും, വെള്ളം മുഴുവനായി കളഞ്ഞതിനുശേഷം അതിലെ മാവ് മാത്രം മാറ്റുക.. അതിലേക്ക് കുറച്ചു കൂടി വെള്ളം ഒഴിച്ച് വീണ്ടും രണ്ടുമണിക്കൂർ അടച്ചു വയ്ക്കുക.. ആ വെള്ളവും അരിച്ചു മാറ്റിയതിനുശേഷം ശർക്കരപ്പാനി തയ്യാറാക്കി അതിലേക്ക് ഈ മാവൊഴിക്കുക… ബാക്കി തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോയിൽ

കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും, ഖൽബിൽ കയറി കൂടിയ ആ രുചി വൈഭവം ഇനി എല്ലാ അടുക്കളയിലും തയ്യാറാക്കി എടുക്കാം… തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്, വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും, ലൈക് ചെയ്യാനും, ഷെയർ ചെയ്യാനും മറക്കല്ലെ. Video credits : Tasty Recipes Kerala