അഞ്ചാം അങ്കത്തിനൊരുങ്ങി സേതുരാമയ്യർ; സിബിഐ 5 ട്രെയിലർ ബുർജ് ഖലീഫയിൽ പ്രദർശിപ്പിച്ചു , കാണാനെത്തിയവരിൽ മമ്മൂക്കയും. CBI 5 trailer release at Burj Khaleefa Dubai
എസ്എൻ സ്വാമിയുടെ തിരക്കഥയിൽ മമ്മൂട്ടിയെ നായകനാക്കി കെ മധു സംവിധാനം ചെയ്ത ‘സിബിഐ 5 : ദി ബ്രെയിൻ’ നാളെ (മെയ് 1) തിയ്യറ്ററുകളിലെത്തും. മമ്മൂട്ടിയുടെ മാനറിസംക്കൊണ്ടും ഡയലോഗ് ഡെലിവറിക്കൊണ്ടും പ്രേക്ഷകനെ അമ്പരപ്പിക്കുന്ന ക്ലൈമാക്സുകൾ കൊണ്ടും ശ്രദ്ധേയമായ മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ ഇൻവെസ്റ്റിഗേഷൻ സീരിസിന്റെ അഞ്ചാം ഭാഗം പുറത്തിറങ്ങാനൊരുങ്ങമ്പോൾ, മലയാള സിനിമ ലോകം
ആവേശത്തോടെ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുകയാണ്. മമ്മൂട്ടി സേതുരാമയ്യറായി 17 വർഷങ്ങൾക്ക് ശേഷം വീണ്ടും മലയാളികൾക്ക് മുന്നിലേക്കെത്തുമ്പോൾ, തന്റെ ആ പഴയ അന്വേഷണ സംഘത്തെ മുഴുവൻ കൊണ്ടുവരുന്നുണ്ട് എന്നതാണ് ‘സിബിഐ 5’-ന്റെ പ്രത്യേകത. മാത്രമല്ല, അപകടത്തെ തരണം ചെയ്ത് ഏറെ നാളത്തെ ഇടവേളക്ക് ശേഷം ജഗതി ശ്രീകുമാർ ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തുന്നു എന്ന വിശേഷവും മലയാള സിനിമ പ്രേക്ഷകരെ
ആവേശം കൊള്ളിക്കുന്നു. പഴയ സൂപ്പർ താരങ്ങൾക്ക് പുറമെ, പുതിയ സിനിമകളുടെ സാന്നിധ്യങ്ങളായ സൗബിൻ സാഹിർ, ദിലീഷ് പോത്തൻ, രമേശ് പിഷാരടി, അനൂപ് മേനോൻ, സുദേവ് നായർ, കനിഹ തുടങ്ങിയ വമ്പൻ താര നിരയും ‘സിബിഐ 5’-ൽ വേഷമിടുന്നു. ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം ബുർജ് ഖലീഫയിൽ പ്ലേ ചെയ്തു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തിൽ ‘സിബിഐ 5 : ദി ബ്രെയിൻ’-ന്റെ ട്രെയിലർ പ്രൊജക്‌റ്റ് ചെയ്യുന്നതിന്
സാക്ഷ്യം വഹിക്കാൻ, അഭിനേതാക്കളായ രഞ്ജി പണിക്കർ, രമേഷ് പിഷാരടി എന്നിവർക്കൊപ്പം മലയാളത്തിന്റെ സൂപ്പർസ്റ്റാർ മമ്മൂട്ടി ദുബൈയിൽ എത്തിയിരുന്നു. സിബിഐ സീരിസുകളിൽ മാത്രമല്ല, മലയാള സിനിമ പ്രേക്ഷകർ ഇതുവരെ കണ്ടിട്ടില്ലാത്ത അമ്പരപ്പിക്കുന്ന ക്ലൈമാക്സ് ആണ് ബുദ്ധിരാക്ഷസനായ സേതുരാമയ്യർ വീണ്ടും വരുമ്പോൾ ഒരുക്കിയിരിക്കുന്നത് എന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്ത് എസ്എൻ സ്വാമി അവകാശപ്പെടുമ്പോൾ, നാളെ കേരളത്തിലെ തിയ്യറ്ററുകൾ ആരാധകരുടെ ആവേശക്കടലാവും എന്ന് തീർച്ചയാണ്. ചിത്രത്തിന്റെ പ്രീ-ബുക്കിങ് ഇതിനോടക്കം ആരംഭിച്ചിട്ടുണ്ട്. CBI 5 trailer release at Burj Khaleefa Dubai