കാത്തിരുന്നത് തന്നെ.!! സേതുരാമയ്യർക്ക് കൂട്ടായി വിക്രമും ചാക്കോയും.

മലയാളികൾ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് സിബിഐ 5. വളരെയധികം ആകാംക്ഷയോടെയാണ് ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾ പ്രേക്ഷകർ ഏറ്റെടുക്കുന്നത്. സിബിഐ 5 ദ ബ്രെയ്ൻ എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന പേര്. ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്ററിനൊപ്പം തന്നെ ടൈറ്റിലും റിലീസ് ചെയ്യുകയായിരുന്നു. ഊഹാഭോഗങ്ങൾക്ക് വിരാമമിട്ടുകൊണ്ട്

ഇപ്പോഴിതാ ചിത്രത്തിൽ നടൻ ജ​ഗതി ശ്രീകുമാറും ജോയിൻ ചെയ്തിരിക്കുകയാണ്. സിബിഐ സീരിസ് വരുന്നു എന്ന് അറിഞ്ഞതുമുതൽ ഏറെ ആളുകൾ ചോദിച്ച കാര്യമായിരുന്നു ജ​ഗതിയും ചിത്രത്തിൽ ഉണ്ടാകുമോ എന്നത്. ഈ സംശയങ്ങൾക്കെല്ലാമാണ് ഇപ്പോൾ വിരാമമായിരിക്കുന്നത്. സിബിഐ സീരീസുകളിൽ മമ്മൂട്ടിക്കൊപ്പം എത്തിയ മിടുക്കനായ വിക്രമെന്ന ഓഫീസർ ഇല്ലാത്ത അഞ്ചാം പതിപ്പിനെ

പറ്റി ആലോചിക്കാൻ ആർക്കും കഴിയില്ല. ഇതോടെയാണ് വാഹനാപകടത്തിന് പിന്നാലെ അഭിനയത്തിൽ നിന്നും വിട്ടു നിന്ന ജ​ഗതി വീണ്ടും തിരിച്ചെത്തുന്നത്. മകൻ രാജ്കുമാറും സിനിമയിൽ ജ​ഗതിക്കൊപ്പം ഉണ്ടാകും. ജ​ഗതിയുടെ വീട്ടിൽ വെച്ച് തന്നെയാകും അദ്ദേഹത്തിന്റെ രം​ഗങ്ങൾ എല്ലാം ഷൂട്ട് ചെയ്യുക. പ്രിയതാരവും സിനിമയിൽ ഉണ്ടെന്നറിഞ്ഞതോടെ ഏറെ ആവേശത്തിൽ തന്നെയാണ് ആരാധകർ. എസ്

എന്‍ സ്വാമി- കെ മധു- മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന സിനിമയാണ് സിബിഐ 5 ദ ബ്രെയ്ൻ. സേതുരാമയ്യരായി മമ്മൂട്ടി ഒരിക്കൽ കൂടിയെത്തുമ്പോൾ പല മാറ്റങ്ങളും ചിത്രത്തിലുണ്ട്. സിനിമയിലെ ഐക്കോണിക് തീം മ്യൂസിക് ചെയ്യുന്നത് ജേക്സ് ബിജോയ് ആണ്. സിബിഐ സിരീസിലെ നാല് സിനിമകൾക്കും പശ്ചാത്തല സം​ഗീതം ഒരുക്കിയിരുന്നത് സംഗീത സംവിധായകൻ ശ്യാം ആയിരുന്നു.

Rate this post