ഫാൻ ക്ലീനിങ് ചെയ്യാൻ തുണിയും വേണ്ടാ, സ്റ്റൂളും വേണ്ടാ, മോപ്പും വേണ്ടാ ഇതുണ്ടെങ്കിൽ.!!
വീട് വൃത്തിയായി എപ്പോഴും സൂക്ഷിക്കുക എന്നത് വീട്ടിലെ സ്ത്രീകളെ സംബന്ധിച്ചു വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. എങ്ങനെ വൃത്തിയാക്കിയാലും വീട്ടിലെ ഫാനുകളിൽ പൊടി പിടിക്കുന്നത് സർവ സാധാരമാണ്. എന്നാൽ ഇത് വൃത്തിയാക്കി എടുക്കാനോ വളരെ കഷ്ടപ്പാടും. അതിനൊരു പോം വഴി ഇതാ…പഴയ ഒരു തുണിയും, പൊടി തട്ടാനുള്ള ബ്രെഷും ഒരു കോലും ഉപയോഗിച്ചു എളുപ്പത്തിൽ ചെയ്യാം.
പഴയ ഒരു കോൽ എടുക്കാം. മാറാല തട്ടാനും പൊടി കളയാനും ഉപയോഗിക്കുന്ന ബ്രെഷ് പഴയ തുണിയുടെ ചീളുപയോഗിച്ചു രണ്ടറ്റത്തും നടുവിലും എന്ന രീതിയിൽ 3 ഭാഗത്തായി കെട്ടികൊടുക്കാം. ഇതിന്റെ മറുഭാഗം വലിയൊരു കോലോ പൈപ്പോ വെച്ച് കെട്ടി ടാപ്പ് ഒട്ടിച്ചു കൊടുക്കണം. അല്ലെങ്കിൽ ഇളകി വീഴാൻ സാധ്യത ഉണ്ട്.. നന്നായി ഉറപ്പിച്ചതിനു ശേഷം നമുക്ക് ഫാൻ ക്ലീൻ ചെയ്യാൻ ഉപയോഗിക്കാവുന്നതാണ്.
ഫാനിന്റെ ലീഫിന്റെ മുകളിലൂടെ ബ്രെഷിന്റെ താഴ് ഭാഗം പോകുന്ന രീതിയിൽ വെക്കാം. അതിനു ശേഷം അങ്ങോട്ടും ഇങ്ങോട്ടും നീക്കി കൊടുക്കാം. മുകളിലത്തെ പൊടി എളുപ്പത്തിൽ പോയി കിട്ടും. ശേഷം ബ്രെഷിന്റെ മുകൾ ഭാഗം കൊണ്ട് ലീഫിന്റെ താഴ്ഭാഗത്തും ഇത് ആവർത്തിക്കാം. പൊടി എല്ലാം പോയി ഫാൻ നല്ല വൃത്തിയായി കിട്ടും. മറ്റാരെയും ആശ്രയിക്കാതെ നമുക്ക് തന്നെ എളുപ്പത്തിൽ ചെയ്യാവുന്നതാണ്..
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Grandmother Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.