ഓഫ്-ഡേ..ഗെയിം-ഓൺ.. കമ്പനിക്ക് എന്റെ ചെക്കനും.!! മകനൊപ്പം ഫുട്ബോൾ കളിക്കുന്ന വീഡിയോ പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ.

മലയാള സിനിമ പ്രേക്ഷകരുടെ പ്രത്യേകിച്ച് കുടുംബ പ്രേക്ഷകരുടെ ഇഷ്ട നടനാണ് കുഞ്ചാക്കോ ബോബൻ. അനിയത്തിപ്രാവിലെ പ്രണയം തുളുമ്പുന്ന കാമുകനായും, ജമ്‌നാപ്യാരിയിലെ പോലെ സാധാരണക്കാരുടെ പ്രതിനിധിയായും വ്യത്യസ്തത നിറഞ്ഞ കഥാപാത്രങ്ങളിലൂടെ പ്രേക്ഷരെ കയ്യിലെടുക്കാറുള്ള കുഞ്ചാക്കോ ബോബൻ, അഞ്ചാം പാതിര, വേട്ട തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളെ ഞെട്ടിക്കുകയും ചെയ്തിരുന്നു.
എന്നാൽ, സിനിമ തിരക്കുകൾക്കപ്പുറം

കുടുംബത്തോടൊപ്പം സമയം കണ്ടെത്തുകയും അവരോടൊപ്പം ഒഴിവ് സമയങ്ങൾ ആഘോഷമാക്കുകയും ചെയ്യുന്ന ഒരു സ്നേഹം നിറഞ്ഞ കുടുംബസ്ഥൻ കൂടിയാണ് കുഞ്ചാക്കോ ബോബൻ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ നടൻ, തന്റെ സിനിമ വിശേഷങ്ങൾക്കൊപ്പം കുടുംബ വിശേഷങ്ങളും ആരാധകരോട് പങ്കുവെക്കുന്നത് കൊണ്ട് തന്നെ, ചാക്കോച്ചന്റെ കുടുംബവും മലയാളികൾക്ക് സുപരിചിതമാണ്. 2005-ൽ വിവാഹിതരായ കുഞ്ചാക്കോ ബോബനും ഭാര്യ

പ്രിയ ആൻ സാമുവലിനും 14 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് കുഞ്ഞ് പിറന്നത്. 2019 ഏപ്രിൽ 16-ന് ചാക്കോച്ചന്റെ കുടുംബത്തിൽ സന്തോഷം നിറച്ച പുത്രന് ഇസഹാക്ക് ബോബൻ കുഞ്ചാക്കോ എന്നാണ് പേരിട്ടിരിക്കുന്നത്. മകന്റെ ജനനം മുതൽ അവനുമായി ബന്ധപ്പെട്ടിട്ടുള്ള ഓരോ വിശേഷങ്ങളും ചാക്കോച്ചൻ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇസഹാക്കിനെ കുറിച്ച് ചാക്കോച്ചൻ പങ്കുവെക്കുന്ന വിശേഷങ്ങളും, അവനോടൊപ്പമുള്ള വീഡിയോകളും

ചിത്രങ്ങളുമെല്ലാം ആരാധകർ സ്നേഹത്തോടെ സ്വീകരിക്കാറുമുണ്ട്. കഴിഞ്ഞ, ദിവസം മകനോടൊപ്പം ഫുട്ബോൾ കളിക്കുന്നതിന്റെ റീൽ വീഡിയോ ആണ് ചാക്കോച്ചൻ പങ്കുവെച്ചിരിക്കുന്നത്. “തിങ്കളാഴ്ച ഒരു ഞായറാഴ്ച്ചയായി തോന്നുന്നു. ഓഫ്-ഡേ.. ഗെയിം-ഓൺ ഗ്രീൻ ടർഫ്, ഓപ്പൺ സ്പേസ്, ഇളം കാറ്റ്… ഒപ്പം കമ്പനിക്ക് എന്റെ ചെക്കനും!! #ഫുട്ബോളർമാർ,” എന്ന അടിക്കുറിപ്പോടെ കുഞ്ചാക്കോ ബോബൻ തന്റെ ഇൻസ്റ്റാഗ്രാം ഹാൻഡിൽ പങ്കുവെച്ച വീഡിയോ, പോസ്റ്റ് ചെയ്ത് 24 മണിക്കൂർ പിന്നിടുന്നതിന് മുന്നേ ഒരു ലക്ഷത്തിലധികം കാഴ്ചക്കാരെ നേടിയിരിക്കുകയാണ്.

Rate this post