വെറും 5 മിനിറ്റിൽ ചക്ക പഴം കൊണ്ട് ഒരു അടിപൊളി പലഹാരം 😋👌 ഞൊടിയിടയിൽ സ്വാദിഷ്ടമായ പലഹാരം തയ്യാർ.👌👌

വളരെ പോഷകാംശങ്ങൾ അടങ്ങിട്ടുള്ളതും രുചികരമായ ഒന്നാണ് ചക്കപ്പഴം. ഒട്ടും വിഷാംശം ഇല്ലാതെ വിശ്വസിച്ചു കഴിക്കാവുന്ന ഒന്ന് കൂടിയാണ് വീട്ടുവളപ്പിലെ തൊടിയിലും ഉണ്ടാവുന്ന ചക്ക. നാരുകൾ കൂടുതൽ അടങ്ങിയിട്ടുള്ളതിനാൽ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ നല്ലതാണ്. ഇതിപ്പോൾ ചക്കയുടെ സീസൺ ആണ്.പലതരം ചക്ക വിഭവങ്ങൾ ഉണ്ടാക്കാറുണ്ട്.. ഇതൊരു സ്പെഷ്യൽ റെസിപ്പി ആണ് എല്ലാവര്ക്കും ഇഷ്ടപ്പെടും.

  • വറുത്ത അരിപ്പൊടി
  • ചക്ക പഴം
  • പഞ്ചസാര
  • ഉപ്പ്
  • ഓയിൽ
  • മഞ്ഞൾപൊടി

ചക്ക ചുള പറിച്ചെടുത്ത ശേഷം മധുരത്തിനാവശ്യമായ പഞ്ചസാര കൂടി മിക്സ് ചെയ്ത ശേഷം മിക്സിയിൽ അരച്ചെടുക്കാം. അതിലേക്ക് ഒരു നുള്ള് ഉപ്പും ഒരു കളർ കിട്ടാനായി അല്പം മഞ്ഞൾപൊടിയും കൂടി ചേർക്കാം. ചേർത്ത് ഇളക്കി വെച്ച മിക്സിലേക്ക് വാര്ത്ത അരിപ്പൊടി കുറേശ്ശെയായി ചേർത്ത് കൊടുക്കാം. മാവ് അധികം കട്ടിയാവാതെ സൂക്ഷിക്കണം. എണ്ണ ചൂടായി വരുമ്പോൾ സ്പൂണുപയോകിച്ചു വറുത്തു കോരിയെടുക്കാം.

വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Ichus Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.