ഹിന്ദു ക്രിസ്ത്യൻ ഭേദമില്ലാതെ കുഞ്ഞിനെ വരവേൽക്കാൻ താരങ്ങൾ.!! ആദ്യ കാണ്മാണിക്കായി കാത്തിരുന്ന് ചന്ദ്രയുടെ പുലിയൂൺ ചടങ്ങ് |Chandra Lakshman Tosh Baby Shower Celebration

Chandra Lakshman Tosh Baby Shower Celebration: സീരിയലിലെ നായകനും നായികയും കുടുംബജീവിതത്തിലും ഒന്നിച്ചപ്പോൾ ആരാധകർ വളരെയധികം സന്തോഷിച്ചിരുന്നു. സ്വന്തം സുജാത എന്ന സീരിയലിലെ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ച ടോഷും ചന്ദ്ര ലക്ഷ്മണിന്റെയും യഥാർത്ഥ ജീവിതത്തിലും ഒന്നിച്ചപ്പോൾ അത് ടെലിവിഷൻ ആസ്വാദകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു. ലൊക്കേഷനിലെ പരിചയമാണ് ഇരുവരുടെയും വിവാഹത്തിലേക്ക് നയിച്ചത്. ഈ വിവാഹം ജനങ്ങൾക്കിടയിൽ വളരെയധികം ചർച്ചയായിരുന്നു. ഇരുവരും ടെലിവിഷനിൽ എന്നപോലെതന്നെ സോഷ്യൽ സോഷ്യൽ മീഡിയയിൽ സജീവമാണ്.

തങ്ങളുടെ എല്ലാ വിശേഷങ്ങളും ഇരുവരും ആരാധകരെ അറിയിക്കാറുണ്ട്. ഇപ്പോഴിതാ പുതിയൊരു വിശേഷവുമായി എത്തിയിരിക്കുകയാണ് ഇരുവരും. ജീവിതത്തിലെ മറ്റൊരു പ്രധാന ചടങ്ങിന്റെ വീഡിയോയാണ് പങ്കുവെച്ചിരിക്കുന്നത്.. ഇക്കഴിഞ്ഞ ദിവസമാണ് ചന്ദ്ര ലക്ഷ്മണിന്റെ പുളിയൂണ് ചടങ്ങുകൾ നടക്കുന്നത്. അതായത് വളകാപ്പ് ചടങ്ങുകൾ. ടോഷിന്റെ കുടുംബത്തിൽ ഈ ചടങ്ങുകളെ പുളിയുൺ എന്ന് പറയുമ്പോൾ. ചന്ദ്രയ്ക്ക് ഇത് വളകാപ്പ് ആണ്. ഏഴാം മാസത്തിലാണു ചടങ്ങ് സാധാരണയായി നടത്തുന്നത്. തങ്ങളുടെ ആദ്യ കാണ്മാണിക്കായി ഇരുവരും കാത്തിരിക്കുകയാണ്.

ഈ ചടങ്ങുകളുടെ മുഴുവൻ വീഡിയോയും ടോഷ് കൃഷ്ണ തന്റെ യൂട്യൂബ് ചാനലിലൂടെ ആരാധകർക്കായി പങ്കുവെച്ചിട്ടുണ്ട്. ഇതിനോടകം തന്നെ അഞ്ചു ലക്ഷത്തിൽപരം ആളുകൾ ആണ് ഈ വീഡിയോ കണ്ടത്. വളരെ ലളിതമായി പരമ്പരാഗത രീതികളിലൂടെയാണ് ചടങ്ങ് നടത്തിയത്. വീഡിയോയുടെ തുടക്കത്തിൽ തന്നെ ടോഷും ചന്ദ്രയും ചടങ്ങിനെക്കുറിച്ച് ആരാധകരോട് സംസാരിക്കുന്നുണ്ട്. വള വാങ്ങാൻ പോകുന്നതും മറ്റു ഒരുക്കങ്ങളും ഇതിൽ കാണിക്കുന്നുണ്ട്. ഓരോ ചടങ്ങിനും ആരാധകരെ കൂടെകൂട്ടിയതിൽ പ്രേക്ഷകർക്ക് വളരെയധികം സന്തോഷമുണ്ട്. മാത്രമല്ല ഇരുവരും രണ്ടു മതത്തിൽ നിന്നും വന്നവരാണ് എങ്കിലും വളരെ സന്തോഷത്തോടെ തന്നെ കുടുംബം മുന്നോട്ടു പോകുന്നതിലും ആരാധകർ സന്തോഷിക്കുന്നു.

വീഡിയോക്ക് താഴെ നിരവധി കമന്റുകൾ ആണ് ആശംസകൾ അറിയിച്ചു കൊണ്ടും മറ്റും എത്തുന്നത്. ഓറഞ്ച് സാരിയുടുത്ത് ആഭരണങ്ങളണിഞ്ഞ് അതിസുന്ദരിയാണ് ചന്ദ്ര ചടങ്ങിൽ ഇരിക്കുന്നത്… വളയിടട്ടെ എന്ന് അനുമതി വാങ്ങിയതിനു ശേഷം ടോഷ് ചന്ദ്രയുടെ കയ്യിൽ വളയിടുന്നതും ശേഷം ചേർത്ത് നെറ്റിയിൽ മുത്തം വയ്ക്കുന്നതും ഈ വീഡിയോയിൽ കാണാം.. ഇരുവരെയും പറ്റി കൂടുതൽ വിശേഷങ്ങൾ അറിയാനും കൂടാതെ ഇരുവരുടെ കുഞ്ഞിനെ കൈനീട്ടി സ്വീകരിക്കാനും പ്രേക്ഷകർ കാത്തിരിക്കുകയാണ്.