ലാഭകരമായ ചിപ്പി കൂൺ എങ്ങനെ കൃഷി ചെയ്യാം.

Loading...

ലോകത്താകമാനം വ്യാപകമായി ഉത്പാദിപ്പിക്കപ്പെടുന്ന ഒരു കൂണ്‍ വിള-യാണ് ചിപ്പി കൂൺ. വളരെ ചെലവ് കുറഞ്ഞ രീതിയില്‍ ഉത്പാടിക്കാവുന്ന ഒരു കൂണ്‍ വിള-യാണ് ചിപ്പിക്കൂണ്‍. കൃഷി ചെയ്യാൻ മണ്ണ് പോലും ആവശ്യമില്ലെന്നത് മറ്റൊരു വസ്തുതകൂടിയാണ്. കേരളത്തില്‍ സുലഭമായി ലഭിക്കുന്ന വൈക്കോൽ, അറക്കപ്പൊടി എന്നിവ മാധ്യമമാക്കി കൃഷി ഫലപ്രദമായി പോഷിപ്പിക്കാവുന്നതാണ്.

ഈ വിളയ്ക്ക് പ്രത്യേക പരിചരണമോ വളമോ നൽകേണ്ട ആവശ്യം വരുന്നില്ല. വെളിച്ചം കടക്കാത്തവിധം ചായ്പിലോ ചെറിയ മുറിയിലോ കൃഷി ചെയ്താൽ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ആയിരങ്ങള്‍ വരുമാനം ഉണ്ടാക്കാവുന്ന സംരംഭമാണ് കൂൺ കൃഷി.

ചിപ്പി കൂൺ ആണ് നമ്മുടെ കാലാവസ്ഥയിൽ കൂടുതലും കൃഷി ചെയ്യാൻ അനുയോജ്യമായിട്ടുള്ളത്. പാടത്തും പറമ്പിലുമൊന്നും കൂൺ വിരിഞ്ഞോ എന്ന് കാത്തുനിൽക്കാൻ ഇന്ന് നമുക്ക് ക്ഷമയുമില്ല നേരവുമില്ല. പോരെങ്കിൽ മാർക്കറ്റിൽ കിട്ടാത്തതായി ഒന്നുമില്ല..എങ്കിലും സ്ഥലവും സൗകര്യവും സമയവും ഉള്ള വീട്ടമ്മമാർക്ക് പരീക്ഷിക്കാവുന്ന ചിലവ് കുറഞ്ഞതും മാർക്കറ്റിൽ വളരെ ചിലവേറിയതുമായ കൂൺ കൃഷി നമ്മുടെ വീട്ടിൽ തന്നെ എങ്ങനെ തുടങ്ങാം എന്ന് നോക്കാം..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
shizus world ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.