കേരള സാരിയിൽ അതിസുന്ദരിയായ ബാലേട്ടന്റെ ദേവേട്ടത്തി.!!ചിപ്പി രഞ്ജിത്തിന്റെ തകർപ്പൻ മേക്കോവർ വീഡിയോ കണ്ട് അന്തംവിട്ട് ആരാധകർ| Chippy Renjith Amazing makeover look

Chippy Renjith amazing makeover look : പ്രേക്ഷകരുടെ പ്രിയ പരമ്പരയാണ് ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം. സാന്ത്വനം പരമ്പരയിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ വ്യക്തിയാണ് ചിപ്പി രഞ്ജിത്ത്. ഇതിനുമുമ്പും നിരവധി പരമ്പരകളിലൂടെ താരം പ്രേക്ഷക ഹൃദയം കീഴടക്കിയിരുന്നു. സ്വാന്തനം വീട്ടിലെ മൂത്ത സഹോദരനായ ബാലകൃഷ്ണന്റെ ഭാര്യ ശ്രീദേവി ആയിട്ടാണ് പ്രേക്ഷകർക്ക് മുൻപിലേക്ക് ചിപ്പി എത്തുന്നത്. ദേവി എന്ന ഈ കഥാപാത്രത്തെ പ്രേക്ഷകരും വളരെയധികം നെഞ്ചോട് ചേർക്കുന്നു.

സാന്ത്വനം കുടുംബത്തിന്റെ വീഡിയോകൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറലാണ്. ഒരു നടി മാത്രമല്ല ഒരു നിർമാതാവും കൂടിയാണ് താരം. മലയാളത്തിൽ മാത്രമല്ല കന്നടയിലും നിരവധി വേഷങ്ങൾ ചെയ്യുകയും ശ്രദ്ധേയം ആവുകയും ചെയ്തിട്ടുണ്ട്. നിരവധി കന്നട ചിത്രങ്ങളിൽ വേഷം ചെയ്ത് നിരവധി അവാർഡുകൾക്കും താരം അർഹയായിരുന്നു. ഭരതൻ സംവിധാനം ചെയ്ത പാഥേയം എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമ ലോകത്തേക്ക് താരം കടന്നുവന്നത്.മലയാളത്തിലെ സൂപ്പർ ഹിറ്റ് നടന്മാരോടൊപ്പം എല്ലാം താരം അഭിനയിച്ചിട്ടുണ്ട്.

FotoJet41 11zon

താരത്തിന്റെ പുതിയ മേക്കോവർ വീഡിയോ ആണ് സമൂഹമാധ്യമത്തിൽ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. പ്രായം ബാധിക്കാത്ത നടി എന്നാണ് ചിപ്പിയെ കുറിച്ച് ആരാധകർ പറയുന്നത്. ഇതിനെ അന്വർത്ഥമാക്കുന്ന വീഡിയോ ആണ് ചിപ്പി പുതുതായി പങ്കുവെച്ചിരിക്കുന്നത്. ഈ വീഡിയോ യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും മറ്റു പേജുകളിലും എല്ലാം വൈറലായി കഴിഞ്ഞു. അടിപൊളിയായി മേക്കപ്പ് അണിഞ്ഞു കൊണ്ട് സെറ്റ് സാരിയിൽ എത്തിയ ചിപ്പിയെ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കുകയാണ്.

അധികം മേക്കോവർ ഫോട്ടോസോ വീഡിയോകളോ താരം ഇതുവരെ പങ്കുവെച്ചിട്ടില്ല. മോഡലിംഗ് രംഗത്തും താരം അത്ര സജീവമല്ല. എന്നാൽ അടുത്തിടെ താരം ഒരു ഫോട്ടോഷൂട്ട് വീഡിയോ പങ്കുവെച്ചിരുന്നു. ഈ വീഡിയോക്ക് സമൂഹമാധ്യമങ്ങൾ നൽകിയത് വലിയ സ്വീകാര്യതയാണ്. അതിനു പിന്നാലെയാണ് ഇപ്പോൾ ഈ മേക് ഓവർ ചിത്രങ്ങൾ താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. താരത്തിന്റെ ചിത്രങ്ങൾക്ക് താഴെയായി നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.

Rate this post