365 ദിവസത്തിൽക്കൂടുതൽ പ്രദര്‍ശിപ്പിച്ച മോഹന്‍ലാല്‍ സിനിമ.!! മോഹന്‍ലാലിന്റെ കരിയര്‍ ബെസ്റ്റ്.. “ചിത്രം ” സിനിമയെ അങ്ങിനെ ആർക്കും മറക്കാൻ കഴിയില്ല.!!

Loading...

1988-ൽ പുറത്തിറങ്ങിയ പ്രിയദർശൻ സം‌വിധാനം ചെയ്ത ഒരു മലയാളചലച്ചിത്രമാണ്‌ ചിത്രം. മോഹൻലാൽ, രഞ്ജിനി, നെടുമുടി വേണു, പൂർണ്ണം വിശ്വനാഥൻ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. ശ്രീനിവാസന്റെ കഥയെ ആസ്പദമാക്കി പ്രിയദർശൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഈ ചിത്രം പിന്നീട് ഹിന്ദിയിലും പുനർനിർമ്മിച്ചിട്ടുണ്ട്. ചോരി ചോരി എന്ന പേരിൽ മിഥുൻ ചക്രവർത്തി നായകനായിട്ടാണ് ഈ സിനിമ ഹിന്ദിയിൽ പുനർനിർമ്മിച്ചിട്ടുള്ളത്. മലയാളത്തിലെ ജനപ്രീതിനേടിയ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായിതീർന്നു “ചിത്രം” എന്ന സിനിമ.

ആദ്യ ദിനത്തില്‍ ആളുകളില്ലാതെ തിയേറ്ററുടമകള്‍ ആശങ്കപ്പെട്ടിരുന്ന സിനിമകള്‍ പില്‍ക്കാലത്ത് ബോക്‌സോഫീസില്‍ നിന്നും മാറാതെ വന്ന സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. അത്തരത്തില്‍ മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ പിറന്ന എക്കാലത്തെയും മികച്ച സിനിമകളിലൊന്നാണ് ചിത്രം. അതുവരെയുള്ള ബോക്‌സോഫീസ് റെക്കോര്‍ഡുകളെയെല്ലാം തിരുത്തിക്കുറിച്ച് മുന്നേറുകയായിരുന്നു ഈ സിനിമ.

1988 ഡിസംബര്‍ 26 നായിരുന്നു ഈ സിനിമ റിലീസ് ചെയ്തത്. 18 സെന്ററുകളിൽ റിലീസ് ചെയ്ത “ചിത്രം” 365 ദിവസത്തിൽക്കൂടുതൽ തുടർച്ചയായി റെഗുലർ ഷോയിൽ പ്രദർശിപ്പിച്ച് അന്നത്തെ സകല റെക്കാഡുകളും തകർത്തു. ഗ്രോസ്സ് കളക്ഷനായി ₹ 3 കോടിയിലേറെ നേടുകയും ചെയ്തു. മലയാളത്തിലെ എക്കാലത്തേയും ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ് ചിത്രം.

ചിത്രത്തിനൊപ്പം മോഹന്‍ലാലിന്‍റെ തന്നെ ഉത്സവപ്പിറ്റേന്നും റിലീസായി. ഉത്സവപ്പിറ്റേന്നിനായിരുന്നു ആദ്യമൊക്കെ തിരക്ക്. പിന്നീട് തിയേറ്ററുകളിലെ അവസ്ഥ മാറി. എങ്ങും ‘ചിത്രം’ തരംഗമായി. 365 ദിവസത്തിൽക്കൂടുതൽ പ്രദര്‍ശിപ്പിച്ച് മലയാളത്തിലെ എക്കാലത്തെയും മികച്ച വിജയചിത്രങ്ങളുടെ പട്ടികയില്‍ ചിത്രം ഇടം‌പിടിച്ചു. ഇപ്പോഴും ടിവിയില്‍ ഏറ്റവുമധികം പ്രേക്ഷകരുള്ള സിനിമകൂടിയാണ് ചിത്രം.

40 ലക്ഷത്തോളമായിരുന്നു ചിത്രത്തിന്‍റെ ബജറ്റ്. അന്ന് മൂന്നരക്കോടിയിലേറെ ലാഭം നേടി ചിത്രം നിര്‍മ്മാതാവ് പി കെ ആര്‍ പിള്ളയ്ക്ക് വന്‍ നേട്ടമായി. വിജയത്തില്‍ മനസുനിറഞ്ഞ പി കെ ആര്‍ പിള്ള നായകന്‍ മോഹന്‍ലാലിന് ഒരു മാരുതി കാര്‍ സമ്മാനമായി നല്‍കിയത് അക്കാലത്ത് വലിയ വാര്‍ത്തയായിരുന്നു.

മോഹന്‍ലാല്‍ എന്ന നടന്റെ കരിയറിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നാണ് ചിത്രമെന്ന് പറയാം. ഇന്നും പ്രേക്ഷകരെ പിടിച്ചിരുത്താറുണ്ട് ഈ സിനിമ. വിഷ്ണു എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. തുടക്കത്തിലെ തമാശയും പിന്നീടുള്ള വേദനാത്മകമായ നിറഞ്ഞ നിമിഷങ്ങളൊക്കെ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.

ചിത്രത്തിലെ ദൂരെ കിഴക്കുദിക്കിൽ, പാടം പൂത്ത കാലം, ഈറൻമേഘം, കാടുമീനാടുമെല്ലാം, നഗുമോ, സ്വാമിനാഥ എന്നീ ഗാനങ്ങൾ പ്രേക്ഷകർ ഇന്നും ആസ്വദിക്കുന്നവയാണ്.