എത്ര കിലോ അരി വേവിച്ചാലും ഇനി ഗ്യാസ് തീരില്ല 😍😍 ഈ ട്രിക്ക് അറിഞ്ഞാൽ കുക്കർ ഇല്ലാതെ വളരെ എളുപ്പം നല്ല പെർഫെക്റ്റ് ആയി ചോറുണ്ടാക്കാം 👌👌|Cooked Rice Useful Tips

Cooked Rice Useful Tips : ഇന്ന് നിത്യോപയോഗ സാധനങ്ങളുടെ ഒക്കെ വില വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. അതിൽ പാചക വാതകത്തിന്റെ വില നമുക്ക് പിടിച്ചു നിർത്താൻ കഴിയുന്നതിലും അധികമാണ്. അതുകൊണ്ട് തന്നെ എങ്ങനെ ഗ്യാസ് കൂടുതൽ കാലം നിലനിർത്താം എന്നാണ് ഓരോ വീട്ടമ്മമാരും ചിന്തിക്കുന്നത്. എന്നിരുന്നാൽ പോലും പണ്ടത്തെപ്പോലെ വിറകടുപ്പുകൾ ഒന്നും ഇന്ന് സജീവമല്ലാത്തത് കൊണ്ട് തന്നെ മിക്ക വീടുകളിലും
എല്ലാ സാധനങ്ങളും പാചകം ചെയ്യുന്നത്

ഗ്യാസിൽ തന്നെയായിരിക്കും. ചോറ് ഉൾപ്പെടെ ഗ്യാസിൽ പാകം ചെയ്യുമ്പോൾ അതിൻറെ ചിലവ് കൂടുകയാണ് ചെയ്യുന്നത്. എന്നാൽ ഇന്ന് എങ്ങനെ ഗ്യാസ് കുറച്ചു ഉപയോഗിച്ചു കൊണ്ട് നമുക്ക് ചോറ് തിളപ്പിച്ചെടുക്കാം എന്നാണ് നോക്കുന്നത്. സാധാരണ നമ്മൾ വിറകടുപ്പിലോ ഇൻഡക്ഷൻ കുക്കറിലോ പാകം ചെയ്യുന്നതു പോലെ തന്നെ വളരെ എളുപ്പത്തിൽ വിട്ടുവിട്ട് വരുന്ന രീതിയിൽ തന്നെ ചോറ് വേവിച്ചെടുക്കാൻ സാധിക്കും.

അതിനായി ആദ്യം തന്നെ ചെയ്യേണ്ടത് ചോറ് വെക്കുന്നതിന് ആവശ്യമായ വെള്ളം ഒരു കലത്തിൽ ഒഴിച്ച് ഗ്യാസിൽ വെക്കുക. വെള്ളം തിളക്കുന്നതിന് മുൻപ് വെള്ളം ഒന്ന് ചൂടായി വരുമ്പോൾ തന്നെ അരി കഴുകി ഇതിലേക്ക് ഇട്ടു കൊടുക്കാം. ഏത് വസ്തു പാകം ചെയ്യുമ്പോഴും പാത്രം അടച്ചു വെക്കുകയാണ് എങ്കിൽ ഗ്യാസ് ഒരു പരിധിവരെ നമുക്ക് നിയന്ത്രിച്ചു കൊണ്ട് ഭക്ഷണം പാകം ചെയ്തെടുക്കുവാൻ സാധിക്കും. അരി

കഴുകിയശേഷം കലം ഒരു അടപ്പ് ഉപയോഗിച്ച് അടച്ചുവെച്ച് ഒന്ന് തിളപ്പിച്ച് എടുക്കാം. നന്നായി ഒന്ന് വെട്ടിതിളച്ചു വരുമ്പോൾ ഗ്യാസ് ഓഫ് ചെയ്തു വയ്ക്കാവുന്നതാണ്. ശേഷം ഒരു മണിക്കൂർ കഴിയുമ്പോൾ അടപ്പ് തുറന്ന് ചോറു വെന്തോ എന്ന് നോക്കാവുന്നതാണ്. വെന്തില്ലെങ്കിൽ വീണ്ടും കുറച്ച് സമയം കൂടി ഓഫ് ചെയ്ത ഗ്യാസിൽ തന്നെ വെച്ച് അടപ്പ് ഉപയോഗിച്ച് കലം അടച്ചു വയ്ക്കാവുന്നതാണ്. ഇനി എന്താണ് ചെയ്യേണ്ടത് എന്ന് അറിയാൻ വീഡിയോ കണ്ടു നോക്കൂ. credit : Ansi’s Vlog