കൊക്കോ പൌഡർ ഉണ്ടാക്കിയാലോ.ആർട്ടിഫിഷ്യൽ അല്ലാത്ത നല്ല ഒറിജിനൽ കൊക്കോ പൌഡർ,,….

Loading...

എല്ലാ മാസവും പൂക്കളും കായ്കളും ഉണ്ടാകുന്ന ഒരു ചെടിയാണ്‌ കൊക്കോ. കൊക്കോ ചെടിയുടെ ചില്ലകളിലുണ്ടാവുന്ന കായ്കളാണ് ചോക്കലേറ്റ് ഉണ്ടാക്കാൻ ഉപയോഗിക്കുന്നത്. ഈ കായകൾക്കകത്തെ പൾപ്പിനുള്ളിലാണ് കൊക്കോ കുരുക്കൾ കാണപ്പെടുന്നത്. ഈ കുരുക്കളെ സംസ്കരിച്ച് അതിനെ കയ്പുരസം നീക്കം ചെയ്ത് ഉണക്കുന്നു. അല്ലെങ്കിൽ ആ കയ്പുരസം നിലനിർത്തിക്കൊണ്ടു തന്നെ ഉണക്കിയെടുക്കുന്നു.

ഒരു വനവൃക്ഷം എന്ന നിലയിൽ നിന്ന് ലോകമെങ്ങും കൃഷിചെയ്യപ്പെടുന്ന ഒരു വിളയായി ഇന്ന് ഇതു മാറിയിരിക്കുന്നു. തെക്കേ അമേരിക്കയിലെ ആമസോൺ നദിതീരമാണ് കൊക്കോയുടെ ഉൽഭവസ്ഥാനം. ചോക്കലേറ്റിന്റേയും ചോക്കലേറ്റ് ഉൽപ്പന്നങ്ങളുടെ ഉപയോഗത്തിലുള്ള വൻ വർദ്ധന മൂലം കോക്കോയുടെ ആവശ്യകത വളരെ ഏറിയിട്ടുണ്ട്.കോകോ പൌഡർ ആണ് എല്ലാ കേക്ക് വിഭവങ്ങളിലും ചോക്ലേറ്റിലും ഉപയോഗിക്കുന്നത്.

നല്ല പ്യുവർ ആയ കോകോ പൌഡർ നമുക്ക് ഇനി വീട്ടിൽ നിർമിക്കാം,ഉണ്ടാക്കുന്നത് എങ്ങനെയെന്ന് അറിയാൻ ഈ വീഡിയോ കാണൂ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Tech Travel n Maloos kitchenചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.