ഈ ട്രിക്ക് ചെയ്‌താൽ ഒരു മാസം നിൽക്കുന്ന ഗ്യാസ് 4 മാസമായാലും തീരില്ല.!! ഒരു തുണി കൊണ്ട് ഇങ്ങനെ ചെയ്ത മതി.. | Cooking Gas Saving Tips Malayalam

Cooking Gas Saving Tips Malayalam

ഗ്യാസിന്റെ വില ദിനംപ്രതി കുതിച്ചുയരുന്ന സാഹചര്യത്തിൽ ഗ്യാസിന്റെ ഉപയോഗം എങ്ങനെ കുറയ്ക്കാൻ സാധിക്കുമെന്ന് ചിന്തിക്കുന്നവരായിരിക്കും മിക്ക ആളുകളും. മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് വിറകടുപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണവും വളരെ കുറവാണ്. അതുപോലെ പല വീടുകളിലും ഇൻഡക്ഷൻ സ്റ്റൗ ഉപയോഗപ്പെടുത്തുന്നുണ്ട് എങ്കിലും ഉയർന്ന വരുന്ന കറണ്ട് ബില്ല് കാരണം അതും മിക്ക ആളുകളും

ഉപേക്ഷിച്ച മട്ടാണ്. അത്തരം സാഹചര്യങ്ങളിൽ കൂടുതൽ ദിവസം ഗ്യാസ് സിലിണ്ടർ നീണ്ടുനിൽക്കാനായി ചെയ്തു നോക്കാവുന്ന ചില ടിപ്പുകൾ മനസിലാക്കാം. നമ്മുടെയെല്ലാം വീടുകളിൽ മുട്ട വേവിച്ചെടുക്കാനായി പ്രത്യേകം വെള്ളം വെച്ച് തിളപ്പിച്ച് അതിലിട്ട് പുഴുങ്ങിയെടുക്കുന്ന രീതി ആയിരിക്കും ഉണ്ടാവുക. ഇങ്ങനെ ചെയ്യുമ്പോൾ കൂടുതൽ സമയം ഗ്യാസ് ഉപയോഗിക്കേണ്ടതായി വരും. അതിന് പകരമായി പുട്ട് ഉണ്ടാക്കുന്നുണ്ടെങ്കിൽ അതിനായി തിളപ്പിക്കുന്ന വെള്ളത്തിലേക്ക് മുട്ടയിട്ട ശേഷം വേവിച്ച്

എടുക്കാവുന്നതാണ്. സാധാരണ പുട്ട് ഉണ്ടാക്കിയെടുക്കുന്ന അതേ രീതിയിൽ തന്നെയാണ് ഇതും ചെയ്യേണ്ടത്. മുട്ടയ്ക്ക് പകരം ഉരുളക്കിഴങ്ങ് പോലുള്ള പച്ചക്കറികളും ഈ ഒരു രീതിയിൽ വേവിച്ചെടുക്കാവുന്നതാണ്. മറ്റൊരു രീതി പരിപ്പുപോലുള്ള സാധനങ്ങൾ കുക്കറിലിട്ട് വേവിക്കുമ്പോൾ ഒരു ചെറിയ പാത്രത്തിനകത്തേക്ക് വെള്ളം നിറച്ച ശേഷം മുട്ട വച്ച് കൊടുക്കുന്നതാണ്. പരിപ്പ് വേവുന്നതിനോടൊപ്പം തന്നെ പാത്രത്തിൽ വച്ച കൊടുത്ത മുട്ടയും ആ സമയം കൊണ്ട് വെന്തു കിട്ടുന്നതാണ്. പരിപ്പിനോടൊപ്പം മറ്റെന്തെങ്കിലും കഷ്ണങ്ങൾ കൂടി ചേർത്താണ് കറി ഉണ്ടാക്കുന്നത് എങ്കിൽ അത് ഒരുമിച്ചിട്ട് വേവിക്കുകയാണെങ്കിൽ ഗ്യാസിന്റെ

ഉപയോഗം കുറയ്ക്കാനായി സാധിക്കും. മൺചട്ടി ഉപയോഗിച്ച് കറികളും മറ്റും വയ്ക്കുമ്പോൾ കൂടുതൽ സമയം ചൂടാകാനായി എടുക്കാറുണ്ട്. ഇതുവഴി കൂടുതൽ ഗ്യാസ് നഷ്ടപ്പെടുകയും ചെയ്യും. അത് ഒഴിവാക്കാനായി മൺചട്ടിയിലെ വെള്ളം ഒരു തുണി ഉപയോഗിച്ച് നല്ലതുപോലെ തുടച്ച് വൃത്തിയാക്കിയ ശേഷം ഗ്യാസിൽ വെച്ച് കൊടുക്കുകയാണെങ്കിൽ പെട്ടെന്ന് ചൂടായി കിട്ടുന്നതാണ്. തുടക്കത്തിൽ ഹൈ ഫ്ലെയിമിൽ വക്കുകയും പിന്നീട് പൊടികൾ ചേർക്കുമ്പോൾ ലോ ഫ്ലൈമിലേക്ക് വെച്ചു കൊടുക്കുകയും ചെയ്താൽ മതി. ഇത്തരം കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. credit : Ansi’s Vlog

Read More : വെയിലത്ത് വെച്ച് ഉണക്കണ്ട.!! കുക്കറിൽ ഇങ്ങനെ ചെയ്ത മതി; ഇനി എത്ര ലിറ്റർ വെളിച്ചെണ്ണയും വീട്ടിൽ ഉണ്ടാക്കാം..