ക്രിസ്തുമസ് സ്പെഷ്യൽ കോസ്റ്റ്യൂമിൽ തിളങ്ങി വൃദ്ധി വിശാൽ 😍😍 സിംപിൾ ബട്ട് സൂപ്പറെന്ന് ആരാധകർ 😍🔥

സോഷ്യൽ മീഡിയയിൽ തിളങ്ങിനിൽക്കുന്ന കുട്ടി താരമാണ് വൃദ്ധി വിശാൽ. ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും സജീവമായ താരത്തിന് 1.5 മില്യണടുത്ത് ഫോളോവേഴ്സ് ഉണ്ട്. നൃത്തത്തിലും അഭിനയത്തിലും ഫോട്ടോഷൂട്ടിലും ഒക്കെ ഒരുപോലെ തിളങ്ങുന്ന താരത്തിന്റെ ഓരോ പോസ്റ്റും നിമിഷ നേരങ്ങൾ കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലാകാറ്. ഡാൻസേഴ്സായ വിശാൽ കണ്ണന്റെയും ഗായത്രി വിശാലിന്റെയും മകളാണ് വൃദ്ധി .

സീരിയൽ താരം അഖിൽ ആനന്ദിന്റെ വിവാഹവേളയിൽ വൃദ്ധി മോൾ കളിച്ച ഒരു ഡാൻസ് വൈറലായതോടെയാണ് വൃദ്ധിയെ മലയാളികൾ ആദ്യമായി പരിചയപ്പെടുന്നത്. പിന്നീടിങ്ങോട്ട് ടെലിവിഷൻ പ്രോഗ്രാമുകളിലും സോഷ്യൽമീഡിയയിലും താരം തിളങ്ങിനിന്നു. സോഷ്യൽ മീഡിയയിലെ താരം പോസ്റ്റ് ചെയ്യുന്ന ഡാൻസ് റീൽ വീഡിയോകൾക്ക് ലക്ഷക്കണക്കിനാണ് ആരാധകർ. അഭിനയത്തിലും മിടുക്കിയാണ് വൃദ്ധി. ജൂഡോ ആൻറണി സംവിധാനം ചെയ്ത സാറാസായിരുന്നു താരത്തിന്റെ ആദ്യചിത്രം.

സണ്ണി വെയിന്റെ സഹോദരിയുടെ മകളായിട്ടാണ് വൃദ്ധി ഈ ചിത്രത്തിൽ വേഷമിട്ടത്. താരം അഭിനയിച്ച കുഞ്ഞിപ്പുഴു സീൻ ഇപ്പോഴും ആരാധകരുടെ മനസ്സിലുണ്ട്. നിരവധി തെന്നിന്ത്യൻ ചിത്രങ്ങളിൽ നിന്ന് ഉൾപ്പെടെ അവസരങ്ങൾ വന്നിട്ടുണ്ടെങ്കിലും ഏറ്റവും പുതിയതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം കടുവയാണ്. ഈ ചിത്രത്തിൽ പൃഥ്വിരാജിന്റെ മകളായിട്ടാണ് വൃദ്ധി വേഷമിടുന്നത്. മോഡലിങ്ങിലും ഒട്ടും പുറകിലല്ല കുട്ടിത്താരം.

പ്രൊഫഷണൽ മോഡലുകളെ പോലും വെല്ലുന്ന തരത്തിലുള്ള വൃദ്ധി വിശാലിന്റെ ഫോട്ടോ ഷൂട്ടുകൾക്ക് ആരാധകർ ഏറെയാണ്. ഇപ്പോഴിതാ ഒരു ക്രിസ്തുമസ് സ്പെഷ്യൽ ഫോട്ടോഷൂട്ട് മായി ആണ് താരം എത്തിയിരിക്കുന്നത്. disha creations ഡിസൈൻ ചെയ്ത meroon hacoba wrap up കോസ്റ്റ്യൂം ഇൽ ആണ് താരം തിളങ്ങിയിരിക്കുന്നത്. പതിവുപോലെ പോസ്റ്റ് ചെയ്ത നിമിഷങ്ങൾക്കകം തന്നെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.