എത്ര നുള്ളിയാലും തീരാത്ത കറിവേപ്പില വീട്ടിൽ വളർത്താം.!! കറിവേപ്പ് തഴച്ചു വളരാൻ… ഈ ഒരു കാര്യം മാത്രം ചെയ്താൽ മതി.👌👌

കറി വേപ്പില എന്നും എല്ലാവരുടെ വീടുകളിലും എല്ലാത്തരം ഭക്ഷണ പദാർഥങ്ങളിലും ഒഴിച്ച് കൂടാനാവാത്ത ഒരു സസ്യമാണ്. പലപ്പോഴും പലരും കടകളിൽ നിന്നും വാങ്ങിക്കുകയാണ് പതിവ് .എന്നാൽ എളുപ്പത്തിൽ നല്ല രീതിയിൽ വേപ്പില നമുക്ക് വച്ചുപിടിപ്പിക്കാൻ സാധിക്കുന്നതാണ്. ഒട്ടും പണ ചിലവില്ലാതെ തഴച്ചുവളരുന്ന വേപ്പില എങ്ങനെ കൃഷി ചെയ്ത് ഉണ്ടാക്കാമെന്ന് നോക്കാം.

വേപ്പില തയ്യിന്റെ അടിയിൽ പൂഴി മണ്ണ് അധികം ഇടുന്നത് നല്ലതാണ്. അതിനു മുകളിലായി സാധാരണത്തെ വീടുകളിൽ കാണുന്ന മേൽ മണ്ണ് തന്നെ ഇട്ടു കൊടുക്കാം. ചുവന്ന മണ്ണുണ്ടെകിൽ വളരെ ഗുണവത്താണ്. ഒരിക്കലും വേപ്പില പൊട്ടിക്കുമ്പോൾ ഇല മാത്രമായി നുള്ളിയെടുക്കരുത്. പകരം കൂമ്പിൽ നിന്നും കൊമ്പ് ഓടിച്ചെടുക്കുകയാണ് നല്ലത്.അപ്പോൾ അതിൽ നിന്നും പുതിയ ശിഖിരങ്ങൾ ഉണ്ടാവുകയും തൻ മൂലം വേപ്പ് ചെടി തഴച്ചു വളർന്നു പന്തൽ പോലെ ആവുകയും ചെയ്യും.

ആവശ്യത്തിന് പൂഴി മണ്ണിൽ നട്ടത്തിന് ശേഷം വെള്ളം ഒഴിച്ച് കൊടുത്തു പരിപാലിച്ചാൽ ധാരാളം ഇലകളടങ്ങിയ ചെടി നമ്മുടെ വീട്ടുമുറ്റത്തും വളർത്തിയെടുക്കാം. പ്രത്യേകമായി വളങ്ങളോ മറ്റു സംരക്ഷണമോ ആവശ്യമില്ല. കീടനാശിനി തെളിക്കാത്ത ശുദ്ധമായ കറിവേപ്പില കഴിക്കാം. എപ്പോഴും ഇലകൾ മാത്രമായി നുള്ളിയെടുക്കരുത്. തണ്ടോടു കൂടി ഓടിച്ചെടുക്കുന്നതാണ് നല്ലത്. അതുമൂലം പുതിയ ശിഖിരങ്ങൾ കിളിർത്തു വരാനും തഴച്ചു വളരാനും സാധിക്കുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി E&E Creations ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.