ക്യൂട്ട് കുട്ടി കുറുമ്പിയായി വീണ്ടും വൃദ്ധി മോൾ 😍😍 വൈറൽ ആയി വീണ്ടും കൊച്ചുസുന്ദരിയുടെ ഫോട്ടോഷൂട്ട് 😘👌

കഴിഞ്ഞ കുറച്ചു നാളുകളായി സോഷ്യൽ മീഡിയയിൽ വൈറൽ സ്റ്റാറാണ് മലയാളികളുടെ സ്വന്തം ലിറ്റിൽ ക്യൂട്ടി ബ്യൂട്ടി വൃദ്ധി വിശാൽ. ഇന്ന് സോഷ്യൽ മീഡിയയിൽ ഏറ്റവുമധികം ആരാധകരുള്ള കുഞ്ഞു താരമാണ് വൃദ്ധികുട്ടി. താര സുന്ദരികളെ പോലും വെല്ലുന്ന തരത്തിലാണ് അതിസുന്ദരിയായി വൃദ്ധി മോൾ സോഷ്യൽ മീഡിയയിൽ എത്തിയത്. പ്രിൻസസ് ഗൗണിലും ഹാഫ് സാരി ഗൗണിലുമൊക്കെ എത്തിയ

വൃദ്ധിയുടെ ഫോട്ടോഷൂട്ടുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ പുതിയൊരു ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് താരം. ഇത്തവണ സിമ്പിൾ ആയി എന്ന വളരെ മനോഹരമായ ഒരു കോസ്റ്റ്യൂമിലാണ് താരം എത്തിയിരിക്കുന്നത്. ഇക്കാട്ട് മെറ്റീരിയൽ ചെയ്തിരിക്കുന്ന ഒരു എവിരി ടെ വെയറിലാണ് കുട്ടികുറുമ്പി യുടെ ഫോട്ടോ ഷൂട്ട്. റഫിൾഡ് പാനലോടു കൂടിയ ഇക്കാട്ട് വൺ ഷോൾഡർ ഡ്രസാണ് താരത്തിന്റെ കോസ്റ്റ്യൂം.

തന്റെ ഇൻസ്റ്റാ പേജിൽ വൃദ്ധിമോൾ പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. കഴിഞ്ഞ ദിവസമാണ് ഇൻസ്റ്റാഗ്രാമിൽ 1.1 മില്യൺ ഫോളേവേഴ്സ് ആയതിന്റെ സന്തോഷം താരം പങ്കുവച്ചത്. വെറും ആറു മാസം കൊണ്ടാണ് ഇത്രമാത്രം ആരാധകരെ ഈ കുഞ്ഞു താരം സ്വന്തമാക്കിയത്. മറ്റൊരു നേട്ടം കൂടി കഴിഞ്ഞ ദിവസങ്ങളിൽ വൃദ്ധി മോളെ തേടിയെത്തിയിരുന്നു. സിഗ്നിഫിക്കന്റ് ഫാഷൻ ടിവിയുടെ മികച്ച ബാലതാരത്തിനുള്ള ഇത്തവണത്തെ

അവാർഡ് സ്വന്തമാക്കിയത് വൃദ്ധിയാണ്. ജീവിതത്തിലെ ആദ്യ പുരസ്കാരം നേടിയ സന്തോഷവും താരം ആരാധകരുമായി പങ്കുവെച്ചിരുന്നു.ഒരു വൈറൽ ഡാൻസ് വീഡിയോയിലൂടെയാണ് വൃദ്ധി വിശാൽ മലയാളികൾക്ക് സുപരിചിത ആകുന്നത്. പിന്നീട് നിരവധി ടെലിവിഷൻ പ്രോഗ്രാമുകളിലൂടെയും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഡാൻസ് വീഡിയോകളിലൂടെയുമൊക്കെ താരം മലയാളികളുടെ സ്വന്തമായി.