Dates Seed Tea And Benifits Malayalam : ഈന്തപ്പഴം നമുക്കെല്ലാവർക്കും സുപരിചിതമായ ഒരു പഴമാണല്ലോ. നമ്മളെല്ലാവരും കഴിക്കാൻ ഇഷ്ടപ്പെടുന്ന ഒന്ന് കൂടിയാണ്. എണ്ണിയാൽ ഒടുങ്ങാത്ത അത്രയും ഗുണങ്ങളുണ്ട് ഈന്തപ്പഴത്തിന്. എന്നാൽ ഈന്തപ്പഴത്തിന്റെ കുരുവും ഇത് പോലെ തന്നെയാണെന്ന് പറഞ്ഞാലോ. നമ്മളെല്ലാവരും വലിച്ചെറിയുന്ന ഒന്നാണ് ഈന്തപ്പഴത്തിന്റെ കുരു. ഇത് കൊണ്ട് ഒരു ഡ്രിങ്ക് ഉണ്ടാക്കുന്നത് നോക്കാം.
ഇതിന് വേണ്ടി ഈന്തപ്പഴത്തിന്റെ കുറച്ച് കുരു എടുക്കുക. ഇത് നന്നായി കഴുകി വൃത്തിയാക്കുക. അതിന് മുകളിലുള്ള തൊലിയും കളയണം. എന്നിട്ട് ഒരു പാനിൽ കുറഞ്ഞ ഫ്‌ളൈമിൽ വെച്ച് നന്നായി വറുത്തെടുക്കുക. കാപ്പിയുടെ നിറം ആവുന്നത് വരെ വറുക്കുക. ഹൈ ഫ്‌ളൈമിൽ വെച്ചാൽ പുറം കരിഞ്ഞുപോവും. അകത്തു ശരിക്ക് വറവ് ആവുകയുമില്ല. അങ്ങനെ ആവുമ്പോൾ അരച്ചെടുക്കാൻ

വളരെ ബുദ്ധിമുട്ടാണ്.തണുത്തതിന് ശേഷം ചെറിയ ജാറിലിട്ട് നല്ല ഫൈൻ ആയി പൊടിച്ചെടുക്കാം. ശേഷം അരിച്ചെടുത്ത് എയർ ടൈറ്റ് പാത്രത്തിൽ സൂക്ഷിച് ആവശ്യത്തിന് ഉപയോഗിക്കാം.ഇനി നമുക്ക് വേണ്ടത് പാൽ ആണ്. പാൽ തിളപ്പിച്ച് അതിലേക്ക് ഈ പൊടി ആവശ്യത്തിന് ചേർത്ത് വീണ്ടും തിളപ്പിക്കാം. മധുരത്തിന് തേനോ ഈന്തപ്പഴം ചൂടുവെള്ളത്തിൽ ഇട്ട് അരച്ചെടുത്തതോ ചേർക്കാം. ടേസ്റ്റ് നോക്കിയ ശേഷം
ഫ്ലാവർ കുറവാണെന്നു തോന്നിയാൽ കൂടുതൽ ആഡ് ചെയ്യാം പാലും മധുരവും ഇല്ലാതെ വെള്ളത്തിലും ഇത് ഉണ്ടാക്കാം. ഇതിന് ഒരുപാട് ഔഷധ ഗുണങ്ങളും ഉണ്ട്. ഡാമേജ് ആയ തൊലിയും മുടിയും നന്നാക്കാൻ ഇത് സഹായിക്കും. ഈന്തപ്പഴത്തിന്റെ എല്ലാ ഗുണങ്ങളും അടങ്ങിയിട്ടുണ് ഇതിന്റെ കുരുവിൽ.ഇത് നിങ്ങൾക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാൻ എളുപ്പമാണ്. പുറത്ത് നിന്ന് മേടിക്കുമ്പോൾ ഒരുപാട് വില കൊടുക്കണം.credit : Rose Apple Kitchen