അതിരുകളില്ലാത്ത സ്നേഹത്തോടെ ഞങ്ങൾ..😘😘 പൊന്നോമനയ്ക്ക് ഒപ്പമുള്ള സന്തോഷ നിമിഷങ്ങൾ പകർത്തി പ്രേക്ഷകരുടെ പ്രിയതാരം അമൃത സുരേഷ് 😍😍

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് സുപരിചിതയായ മാറിയ താരമാണ് അമൃതസുരേഷ്. ഗായിക എന്ന നിലയിൽ വളരെ മികച്ച പ്രകടനം കാഴ്ചവച്ച താരം സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു. മലയാളത്തിലും തമിഴിലും ഒരുപോലെ തിളങ്ങിനിന്നിരുന്ന പ്രശസ്ത നടൻ ബാലയും ആയുള്ള വിവാഹത്തിനുശേഷം സമൂഹമാധ്യമങ്ങളിൽ അമൃത സജീവമല്ലായിരുന്നു എങ്കിലും,അടുത്ത കാലത്ത്

ഇരുവർക്കും ഇടയിൽ നടന്ന പ്രശ്നങ്ങൾ പുറംലോകം അറിഞ്ഞതോടെ കൂടി അമൃത സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയായിരുന്നു. ഇരുവരുടെയും വേർപിരിയലിന് ശേഷം മകളായ പാപ്പു എന്ന അവന്തിക പ്രേക്ഷകരുടെ പ്രിയ ഓമനയായി മാറിയിരുന്നു. മുത്തശ്ശിക്കൊപ്പം ഉള്ള യുട്യൂബ് ചാനലിലൂടെ ആണ് അവന്തികയും മലയാളികൾക്ക് സുപരിചിതയായി മാറിയത്. വളരെ പെട്ടെന്ന് അവന്തികയുടെ വീഡിയോകൾക്കും ചിത്രങ്ങൾക്കും എല്ലാം

മികച്ച സ്വീകാര്യത തന്നെ ആരാധകരുടെ ഭാഗത്തുനിന്നും ലഭിക്കാറുണ്ട്. കുറച്ച് ദിവസങ്ങൾക്കു മുൻപാണ് ബാല മറ്റൊരു വിവാഹം കഴിച്ചു എന്ന വാർത്ത സൈബർ ഇടങ്ങളിൽ പ്രചരിച്ചിരുന്നത്. അതിനുശേഷം മകൾക്കൊപ്പം ഉള്ള തൻറെ സന്തോഷ നിമിഷങ്ങൾ പങ്കുവെച്ച് അമൃത വീണ്ടും സമൂഹമാധ്യമങ്ങളിൽ സജീവമാവുകയായിരുന്നു. ഈമാസം 21ന് അവന്തികയുടെ ഒമ്പതാമത് ജന്മദിനമായിരുന്നു. ആലപ്പുഴയിലെ ഒരു റിസോർട്ടിൽ വെച്ചായിരുന്നു പിറന്നാൾ ആഘോഷങ്ങൾ.

വളരെ അധികം ആളുകൾ അവന്തികയ്ക്ക് ജന്മദിന സന്ദേശവുമായി വീഡിയോകൾക്ക് താഴെ എത്തുകയും ഉണ്ടായി. . ജന്മദിനത്തോടനുബന്ധിച്ച് പുറത്തിറങ്ങിയ വീഡിയോയ്ക്ക് ശേഷം ഡോട്ടേഴ്‌സ് ഡേയ്ക്ക് അമ്മ അമൃത മക്കൾക്ക് നൽകിയ സർപ്രൈസ് വീഡിയോയും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുകയാണ്. അതിരുകളില്ലാത്ത സ്നേഹത്തോടെ ഞങ്ങൾ എന്ന അടിക്കുറിപ്പോടെ അമൃത പങ്കുവെച്ചിരിക്കുന്ന വീഡിയോയ്ക്ക് അഭിനന്ദനവുമായി നിരവധിപേർ രംഗത്തെത്തിയിട്ടുണ്ട്.