ചിരിച്ച് ചിരിച്ച് മണ്ണ് കപ്പണോ.? ഈയൊരു സിനിമ കണ്ടാൽ മാത്രം മതി.!!|Death At A Funeral comedy english movie

Death At A Funeral comedy english movie : ഒരു മരണവീട് എന്ന് കേൾക്കുമ്പോൾ നിങ്ങളുടെ മനസ്സിലേക്ക് എന്താണ് ആദ്യം ഓടി വരുന്നത്? ചിരികളികളും സന്തോഷവും നിറഞ്ഞ ചുറ്റുപാടുകളാണോ? അല്ലല്ലോ. മറിച്ച് ശോകമൂകമായ അവസ്ഥയായിരിക്കും. മരണവീട്ടിൽ വെച്ച് ഒന്ന് ഒച്ചയുയർത്തി സംസാരിക്കാൻ പോലും ആരും ധൈര്യപ്പെടാറില്ല. എന്നാൽ ഒരു മരണവീട്ടിലെ രംഗങ്ങൾ നിങ്ങളെ ചിരിപ്പിച്ച് ചിരിപ്പിച്ച് ഒരു വഴിക്കാക്കിയാലോ? വിശ്വാസം വരുന്നില്ലല്ലേ?

പക്ഷേ സത്യമാണ്. മരണവീട്ടിൽ അരങ്ങേറുന്ന ചില സംഭവ വികാസങ്ങളെ ബ്ലാക്ക് കോമഡി രൂപത്തിൽ അവതരിപ്പിച്ചിരിക്കുകയാണ് ഈ സിനിമ. ഇത് നിങ്ങളെ ചിരിപ്പിച്ച് ചിരിപ്പിച്ച് മണ്ണ് കപ്പിക്കുമെന്നുറപ്പാണ്. 2007-ൽ പുറത്തിറങ്ങിയ ഒരു ഇംഗ്ലീഷ് സിനിമയാണ് Death At A Funeral. ഡാനിയേലിന്റെ അച്ഛനാണ് ലോകത്തോട് വിടപറയുന്നത്. തുടർന്ന് ഡാനിയലിന്റെ വീട്ടിലേക്ക് കുടുംബാംഗങ്ങളും സുഹൃത്തുക്കളുമൊക്കെ എത്തുന്നു.

കൂട്ടത്തിൽ അച്ഛന്റെ ചില രഹസ്യങ്ങളുമായി ഒരു പ്രത്യേക അതിഥി കൂടിയെത്തുന്നു. അങ്ങനെ ആ മരണവീട് ആ താറുമാറാവുകയാണ്. ഒന്നര മണിക്കൂർ ദൈർഘ്യമുള്ള ഈ സിനിമ പൊട്ടിച്ചിരിക്കാനുള്ള വകുപ്പുകൾ ഏറെ നൽകുന്നുണ്ട്. പ്രത്യേകിച്ച് ക്ലൈമാക്സ് ഭാഗത്തൊക്കെ നിരവധി കോമഡികളാണ് നമ്മെ കാത്തിരിക്കുന്നത്. Frank oz ആണ് ഈ സിനിമയുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. Ewen Bremner, Matthew Macfadyen, Kris Marshall, Alan Tudyk

എന്നിവരൊക്കെ പ്രധാന റോളിൽ എത്തുന്നു. ഗെയിം ഓഫ് ത്രോൺസിലെ ഏവരുടെയും പ്രിയപ്പെട്ട ടീരിയൻ ലാനിസ്റ്റർ കഥാപാത്രം അനശ്വരമാക്കിയ Peter Dinklage ഉം സിനിമയിൽ ഒരു പ്രധാന റോളിൽ എത്തുന്നുണ്ട്. സിനിമയുടെ മലയാളം പരിഭാഷയിലുള്ള സബ്ടൈറ്റിലും ലഭ്യമാണ്. ഈ സിനിമ കണ്ടാൽ ഒരിക്കലും ഒന്നും നഷ്ടപ്പെടാനില്ല. അത്രയേറെ മനസ്സ് നിറഞ്ഞ് ചിരിക്കാനുള്ള മുഹൂർത്തങ്ങൾ ഈ സിനിമ നിങ്ങൾക്ക് സമ്മാനിക്കുന്നു.