ഇത് ആരാധകരുടെ ഇഷ്ട കോമ്പോ 😍😍 കുട്ടിയുടുപ്പിൽ ചുവടുവച്ച് ദീപ്തി സതിയും ഒപ്പം നീരവ് ബവ്ലേചയും ❤️‍🔥

മലയാളികൾക്ക് വളരെയധികം സുപരിചിതരായ രണ്ട് താരങ്ങളാണ് നീരവ് ബവ്ലേജയും ദീപ്തി സതിയും. ഇന്ന് ഇന്ത്യയിലെ അറിയപ്പെടുന്ന കൊറിയോഗ്രാഫർമാരിൽ ഒരാൾ ആണ് നീരവ്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഡി ഫോർ ഡാൻസ് എന്ന പരിപാടിയിൽ അവതാരകനായി എത്തിയതോടെയാണ് താരത്തിന് ആരാധകർ ഏറിയത്. നീന എന്ന ചിത്രത്തിലൂടെ മലയാള സിനിമ രംഗത്തേക്ക് കടന്നുവന്ന

ദീപ്തിയും മലയാളികൾക്ക് സുപരിചിത തന്നെയാണ്. പുള്ളിക്കാരൻ സ്റ്റാറാ, ലവകുശ, ഡ്രൈവിങ് ലൈസൻസ് തുടങ്ങി നിരവധി ചിത്രങ്ങളിൽ വേഷങ്ങൾ കൈകാര്യം ചെയ്ത ദീപ്തിയുടെ ഓരോ കഥാപാത്രങ്ങളും ഇന്നും മലയാളികൾ മനസ്സിൽ കാത്തുസൂക്ഷിക്കുന്നവ തന്നെയാണ്.മോഡലി​ഗിലൂടെ അഭിനയ രം​ഗത്തേക്ക് കടന്നു വന്ന താരമാണ് ദീപ്തി. ദീപ്തിയും പ്രശസ്ത അവതാരിക പേളിയുമായുള്ള സുഹൃത്ത് ബന്ധങ്ങൾ പലപ്പോഴും സോഷ്യൽ

.

മീഡിയയിൽ വൈറൽ പോസ്റ്റുകൾക്ക് കാരണമാകാറുണ്ട്. ഈ അടുത്തിടെയായി ദീപ്തി ഏറ്റവും കൂടുതൽ പങ്കുവയ്ക്കുന്നത് നീരജ് ബവ്ലേജയ്ക്ക് ഒപ്പമുള്ള നൃത്ത വീഡിയോകളാണ്. 30 സെക്കൻഡ് ദൈർഘ്യമുള്ള നിരവധി റിലീസുകൾ ഇതിനോടകം ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ താരം പങ്കു വെച്ചു കഴിഞ്ഞു. ഒരേ വേഷത്തിൽ എത്തുകയും അതുപോലെതന്നെ നല്ല കെമിസ്ട്രിയിൽ ഡാൻസ് ചെയ്യുകയും ചെയ്യുന്നതുകൊണ്ട് തന്നെ ഇരുവർക്കുമിടയിൽ

പ്രണയബന്ധം വല്ലതും ഉണ്ടോ എന്ന സംശയം ആണ് അധികവും ആളുകൾക്ക്. എന്നാൽ ഇതിനെതിരെ ഒരു മറുപടിയുമായി ഇതുവരെ ഇരുവരും രംഗത്തെത്തിയിട്ടില്ല. ഇപ്പോൾ ദീപ്തി ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ചിരിക്കുന്ന ഏറ്റവും പുതിയ വീഡിയോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.റെഡ് ആൻഡ് ബ്ലൂ കോംബിനേഷനിലാണ് ഇരുവരും. വളരെ അനായാസം മെയ്‌വഴക്കത്തോടെ കൂടിയുള്ള ഇരുവരുടേയും നൃത്തച്ചുവടുകൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.