“പ്രസവിച്ചിട്ട് 100 ദിവസം: കുഞ്ഞിനെ കിട്ടിയിട്ട് ഒരാഴ്ച്ച “😓😓 ആരാധകരെ കണ്ണീരിലാഴ്ത്തി ഡിംപലിന്റെ വീഡിയോ.!!

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഡിംപൾ റോസ്. വിവാഹത്തോടെ അഭിനയത്തിൽ നിന്ന് ചെറിയ ഇടവേള എടുത്തുവെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ക്ഷണനേരം കൊണ്ടാണ് ആരാധകരെറ്റെടുക്കുന്നത്. തന്റേയും കുടുംബത്തിന്റേയും വിശേഷങ്ങൾ ഒക്കെ താരം പങ്കുവെയ്ക്കുന്നത് സ്വന്തം യുട്യൂബ് ചാനലിലൂടെയാണ്. . ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം

വീണ്ടും യുട്യൂബ് ചാനലിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. നാല് മാസത്തിന് ശേഷമാണ് താരം തന്റെ ആരാധകരുടെ മുന്നിൽ എത്തിയിരിക്കുന്നത്. ഇപ്പോഴിത ഇടവേളയെ കുറിച്ച് മനസ് തുറക്കുകയാണ് ഡിംപൾ. നൂറു ദിവസം കൊണ്ട് താൻ പഠിച്ചത് വലിയ പാഠങ്ങളായിരുന്നു. ഡിംപളിന്റെ വാക്കുകൾ ഇങ്ങനെയാണ്. ബ്രേക്ക് എടുത്തപ്പോളാണ് തന്നെ ഇഷ്ടപ്പെടുന്ന കുറെ ആളുകൾ ഉണ്ടെന്ന് മനസ്സിലായത്.

ഡലിവെറി ഒക്കെ കഴിഞ്ഞു സ്വസ്ഥമായി ഞാനിപ്പോൾ. പ്രസവം കഴിഞ്ഞിട്ട് നൂറു ദിവസമായി പക്ഷേ നൂറു വർഷം പോലെയാണ് ഞാനതനുഭവിച്ചത്. സ്വസ്ഥമായിട്ട് ശരിക്കും ഒരാഴ്ച്ചയെ ആയുള്ളു. ഈ ലോകത്തു ഇങ്ങനെയൊക്കെ ഉണ്ടോ എന്ന് പോലും എനിക്ക് മനസിലായത് അപ്പോഴാണന്നും താരം പറഞ്ഞു. പ്രസവിക്കുന്ന സമയം വരെ എനിക്ക് ഇതിനെ കുറിച്ച് ഒന്നും അറിവുണ്ടായിരുന്നില്ല. പ്രെഗ്നൻസിയുടെ കളർ ഫുള്ളായ കാര്യങ്ങൾ മാത്രമേ നമ്മൾക്ക്

അറിയൂ. എന്നാൽ എനിക്കത് അത്ര കളർഫുൾ ആയിരുന്നില്ല പ്രെഗ്നൻസിയും ഡെലിവറിയും. ഒരാഴ്ച ആയുള്ളൂ കുഞ്ഞിനെ എന്റെ കൈയിലേക്ക് കിട്ടിയിട്ട്. കുഞ്ഞിനെ എന്റെ കൈയ്യിൽ കിട്ടി ആ കുഞ്ഞു ചിരിക്കുന്നത് കണ്ടപ്പോഴാണ് ഇത്രയും നാൾ ഞാൻ അനുഭവിച്ച വേദനയൊക്കെ മാറിയതെന്നും ക്രിസ്തുമസ് ഒക്കെ ആകുമ്പോൾ ഒരു ഗിഫ്റ്റായി ഞാൻ അവനെയും കൊണ്ട് നിങ്ങളുടെ അടുത്തേയ്ക്ക് വരാം എന്നും പറഞ്ഞാണ് വീഡിയോ അവസാനിപ്പിക്കുന്നത്.