അന്ന് ചേർത്തുപിടിച്ച് ഒന്നിച്ച് പാടി. ധനുഷ് – ഐശ്വര്യ ദമ്പതികളുടെ വീഡിയോ വീണ്ടും വൈറലാകുന്നു.

തമിഴ് സിനിമാ ലോകത്തിന്റെ തലൈവർ എന്ന് വിശേഷണമുള്ള താരമാണല്ലോ സൂപ്പർസ്റ്റാർ രജനീകാന്ത്. താരത്തിന്റെ ഓരോ സിനിമകൾക്കും രാജകീയ വരവേൽപ്പാണ് ആരാധകർ നൽകാറുള്ളത്. രജനീകാന്തിനെ ദൈവമായി കാണുന്നവർ പോലും അദ്ദേഹത്തിന്റെ ആരാധകർക്കിടയിലുണ്ട് എന്നത് തമിഴ് ലോകത്ത് അദ്ദേഹത്തിന്റെ സ്വാധീനം എത്രത്തോളമുണ്ടെന്ന് തെളിയിക്കുന്നതാണ്. താരത്തിന്റെ മകളും നിർമ്മാതാവും കൂടിയായ ഐശ്വര്യ രജനികാന്തിന്റെ

വിവാഹം തമിഴ് സിനിമാലോകത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു. കോളിവഡിലെ യുവതാരോദമായിരുന്ന ധനുഷുമായി ആറു മാസക്കാലത്തെ പ്രണയത്തിനു ശേഷമുള്ള താര പുത്രിയുടെ വിവാഹം ആരാധകർ ഏറെ ആഘോഷപൂർവ്വമായിരുന്നു കൊണ്ടാടിയിരുന്നത്. മാത്രമല്ല താരദമ്പതികൾ പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളും നിമിഷനേരം കൊണ്ട് ആരാധകർ ഏറ്റെടുക്കാറുമുണ്ട്. എന്നാൽ, സിനിമ പ്രേക്ഷകരെയും ആരാധകരെയും ഒരുപോലെ

ഞെട്ടിച്ചു കൊണ്ടുള്ള ഇരുവരുടെയും വിവാഹമോചന വാർത്ത കഴിഞ്ഞ ദിവസമായിരുന്നു പുറത്തുവന്നത്. തങ്ങളുടെ പ്രിയ താരജോഡികൾ പിരിയുകയാണ് എന്ന് വിശ്വസിക്കാൻ പോലും പല ആരാധകർക്കും കഴിഞ്ഞിരുന്നില്ല. എന്നാൽ ഇപ്പോഴിതാ ധനുഷ്- ഐശ്വര്യ ദമ്പതികളുടെ സന്തോഷകരമായ മുഹൂർത്തങ്ങൾ അടങ്ങിയ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ഒരു സ്വകാര്യ പാർട്ടിക്കിടെയായിരുന്നു തന്റെ പ്രിയതമക്ക് വേണ്ടി

ധനുഷ് മൈക്ക് കയ്യിലേന്തി ഗാനമാലപിക്കുന്നതും തുടർന്ന് ഐശ്വര്യക്കരികിലെത്തി ചേർത്തു പിടിച്ചുകൊണ്ട് ഇരുവരും ഒരുമിച്ച് ചുവടുവെക്കുന്നതും. വിവാഹമോചന വാർത്തകൾക്ക് ശേഷം താരദമ്പതികളുടെ നിരവധി പഴയ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലും ആരാധകർക്കിടയിലും പ്രചരിച്ചിരുന്നെങ്കിലും ഒരു മിനുട്ടിൽ താഴെ മാത്രം ദൈർഘ്യമുള്ള ഈ വീഡിയോ നിമിഷനേരം കൊണ്ടായിരുന്നു തരംഗമായത്.

Rate this post