ദർശന ഗാനത്തിലൂടെ മലയാളികൾ നെഞ്ചിലേറ്റിയ കുട്ടിത്താരം ആയുഷ് ആള് പുലിയാണ് കേട്ടോ.!!
നാലാം ക്ലാസ്സുകാരൻ വൈറലായതിന് പിന്നിലെ കഥ ഇതാ.!! ക്ലാസ് റൂമിലിരുന്ന് പാടി പിന്നീട് വൈറൽ താരമായ കഥ!!!

മലയാളികൾ നെഞ്ചിലേറ്റിയ ആ കൊച്ചുപാട്ടുകാരൻ ആയുഷ് തന്നെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ മിന്നും താരം. നാലാം ക്ലാസുകാരൻ ആയുഷ് ഹൃദയം സിനിമയിലെ ദർശന സോങ് പാടിയാണ് വൈറലായത്. ആയുഷിന്റെ ദർശന ഗാനം ക്ലിക്കായതോടെ സോഷ്യൽ മീഡിയ ഈ കുട്ടിത്താരത്തെ ഏറ്റെടുക്കുകയായിരുന്നു. ആയുഷ് ക്‌ളാസിലിരുന്ന് വെറുതെ പാടിയതാണ്. സംഭവം കേറിയങ്ങ് വൈറലായി. നിഷ ടീച്ചറും സാന്ദ്ര ടീച്ചറും

ചേർന്നാണ് പാട്ട് ഫോൺ ക്യാമറയിൽ പകർത്തിയതും ഇൻസ്റ്റാഗ്രാമിലും യൂ ടൂബിലുമൊക്കെ പോസ്റ്റ് ചെയ്തതും. ഈയിടെ മലയാളത്തിൽ പുറത്തിറങ്ങിയ ഗാനങ്ങളിൽ ഏറെ ശ്രദ്ധേയമായ ഗാനമാണ് ഹൃദയത്തിലെ ദർശന. ഹിഷാമിന്റെ മാസ്മരിക സംഗീതം മലയാളികളെ കോരിത്തരിപ്പിക്കുകയായിരുന്നു. പ്രണവ് മോഹൻലാലാണ് ഹൃദയം സിനിമയിലെ മികവാർന്ന അഭിനയത്തിലൂടെ പ്രേക്ഷകരെ ബിഗ്‌സ്ക്രീനിന് മുന്നിൽ ത്രസിപ്പിച്ചിരുത്തിയത്.

ചിത്രത്തിൽ പ്രണവിന്റെ നായികമാരായി ദർശനയും കല്യാണിയും എത്തുന്നുണ്ട്. ഒട്ടേറെ ഗാനങ്ങൾ ഉൾപ്പെടുത്തിയ ചിത്രം കൂടിയാണ് ഹൃദയം. ഒട്ടേറെ പേരാണ് ദർശന ഗാനത്തിന്റെ മാഷപ്പും റീലുമൊക്കെയായി സോഷ്യൽ മീഡിയ അടക്കി വാഴുന്നത്. അതിനിടയിൽ വേറിട്ട മുഖമാവുകയാണ് ആയുഷ്. നാലാം ക്‌ളാസുകാരൻ ആയുഷ് ഇന്ന് ഏറെ സന്തോഷത്തിലാണ്. പാട്ട് ഹിറ്റായതോടെ ഒട്ടേറെ കോളുകളാണ് അച്ഛന്റെയും അമ്മയുടെയും ഫോണിലേക്ക് വരുന്നത്.

വൈറൽ താരമായതോടെ ആയുഷിന്റെ വീട്ടിലേക്കും ആൾക്കാർ എത്തുന്നുണ്ട്. കുട്ടിത്താരത്തെ നേരിട്ട് കാണാനും അഭിനന്ദിക്കാനുമാണ് വീട്ടിലേക്ക് ആരാധകരെത്തുന്നത്. എന്തായാലും മറ്റൊരു ദർശന വേർഷൻ കൂടി ഹിറ്റാവുകയാണ്, ഒപ്പം ആയുഷ് എന്ന നാലാം ക്‌ളാസുകാരനും. ദർശന സോങ് മാത്രമല്ല ഇംഗ്ലീഷ് ഭാഷയിലേത്‌ ഉൾപ്പെടെ ഒട്ടേറെ ഗാനങ്ങൾ അനായാസം പാടുന്ന കുട്ടിപ്പാട്ടുകാരൻ കൂടിയാണ് ആയുഷ്. മറ്റുഭാഷകളിലെ ഗാനങ്ങൾ യാതൊരു ബുദ്ധിമുട്ടും കൂടാതെ ആയുഷ് പാടുന്നത് ഏറെ കൗതുകത്തോടെയാണ് കാണാനാവുക.

Rate this post