ഓണത്തിളക്കത്തിൽ ദിലീപ് സകുടുംബത്തോടൊപ്പം.!! സന്തോഷവും സമാധാനവും നിറഞ്ഞ നാളുകൾ ആശംസിച്ച് ആരാധക‍‍ർ | Dileep onam special family photo

Dileep onam special family photo: മലയാള സിനിമ ലോകത്തെ പ്രിയപ്പെട്ട താര പുത്രിമാരിൽ ഒരാളാണല്ലോ മീനാക്ഷി ദിലീപ്. അഭിനയത്തിലൂടെയല്ലെങ്കിലും സിനിമാ പ്രേമികളുടെ ഹൃദയത്തിൽ ഇടം നേടിയ മീനാക്ഷിയുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് എന്നും തിടുക്കമാണ്. മലയാള സിനിമാ ലോകത്തെ ജനപ്രിയ നായകൻ എന്നും ലേഡി സൂപ്പർസ്റ്റാർ എന്നും വിശേഷണമുള്ള സൂപ്പർ താരങ്ങളുടെ മകൾ എന്നതിലുപരി ഒരു സെലിബ്രിറ്റി പരിവേഷം

തന്നെയാണ് ആരാധകർ സോഷ്യൽ മീഡിയയിൽ മീനാക്ഷിക്ക് നൽകാറുള്ളത്. അതിനാൽ തന്നെ താരം പങ്കുവെക്കുന്ന ചിത്രങ്ങളും വിശേഷങ്ങളും നിമിഷ നേരം കൊണ്ട് തന്നെ ആരാധകർക്കിടയിൽ ശ്രദ്ധ നേടാറുണ്ട്. കൊ റോണക്ക് ശേഷം ഉത്സവാന്തരീക്ഷമുള്ള ആദ്യ ഓണം ആഘോഷിക്കുകയാണല്ലോ മലയാളികളിപ്പോൾ. അതിനാൽ തന്നെ മലയാള സിനിമയിലെ മുഴുവൻ താരങ്ങളും തങ്ങളുടെ ഓണ ചിത്രങ്ങളും ആശംസകളും പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.

dileep and daughter

മലയാളത്തിന്റെ സൂപ്പർതാരങ്ങളായ മോഹൻലാലും മമ്മൂട്ടിയും കേരള കോസ്റ്റ്യൂമിലുള്ള സ്റ്റൈലിഷ് ചിത്രങ്ങളിലൂടെ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചപ്പോൾ സകുടുംബം തന്റെ ഓണച്ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ശ്രദ്ധ നേടിയിരിക്കുകയാണ് ദിലീപ്. ഭാര്യ കാവ്യക്കും മകൾ മീനാക്ഷി, മഹാലക്ഷ്മി എന്നിവർക്കൊപ്പമുള്ള ചിത്രം പങ്കു വച്ചായിരുന്നു ദിലീപ് ഓണാശംസകളുമായി എത്തിയിരുന്നത്. മാത്രമല്ല ഈ ഒരു ചിത്രം മകൾ മീനാക്ഷിയും സമൂഹമാധ്യമങ്ങളിൽ

പങ്കുവെച്ചതോടെ ആരാധകരുടെ പ്രിയപ്പെട്ട ചിത്രങ്ങളിൽ ഒന്നായി ഇത് മാറുകയും ചെയ്തു. കസവ് സാരിയുടുത്ത കാവ്യക്കും മീനാക്ഷിക്കുമൊപ്പം വെള്ള ഷർട്ടും മുണ്ടുമാണ് ദിലീപിന്റെ ഓണ വേഷം. എന്നാൽ ഇതിനെല്ലാമുപരി പട്ടുപാവാട അണിഞ്ഞു കൊണ്ട് മീനാക്ഷിയുടെ ഒക്കത്തിരിക്കുന്ന കുഞ്ഞു മഹാലക്ഷ്മി തന്നെയാണ് ഈയൊരു ചിത്രത്തിലെ ആകർഷണം. തങ്ങളുടെ പ്രിയ താരങ്ങളുടെ ഈ ഒരു ഓണ ചിത്രങ്ങൾ ക്ഷണനേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി.