മാമോദീസ കെന്‍ഡ്രിക്കിന്റെ ആണെങ്കിലും അവനൊപ്പം ഇന്ന് മറ്റൊരാൾ കൂടിയുണ്ട്.! ആരും കാണുന്നില്ലന്നെയുള്ളൂ. പാച്ചുവിന്റെ മാമോദീസ ആഘോഷമാക്കി ഡിംപിളും കുടുംബവും.|Dimple Rose son Pachu’s Baptism Ceremony.
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരങ്ങളിൽ പ്രധാനിയാണ് ഡിംപിൾ റോസ്. ബാലതാരമായി മിനിസ്ക്രീനിൽ എത്തിയ താരം പിന്നീട് നായികയാകുകായയായിരുന്നു. മിനിസ്ക്രീനിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് താരം വിവാഹിതയാവുന്നതും അഭിനയത്തിൽ നിന്നും ഇടവേള എടുക്കുന്നതും. അഭിനയത്തിൽ നിന്ന് വിട്ടു നിൽക്കുകയാണങ്കിലും താരം സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ്. തന്റേയും കുടുംബത്തിന്റേയും ചെറിയ വിശേഷങ്ങളും
സന്തോഷങ്ങളും ഡിംപിൾ യൂട്യൂബ് ചാനലിലൂടെ പങ്കുവെയ്ക്കാറുണ്ട്. വീഡിയോകൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുമുണ്ട്. ഇപ്പോഴിത താരം പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. മകന്റെ മാമോദിസയുടെ ചിത്രങ്ങളും വീഡിയോകളുമാണ് താരം തന്റെ സോഷ്യൽ മീഡിയകളിൽ പങ്കുവെച്ചിട്ടുള്ളത്. സന്തോഷത്തോടെ പങ്കു വെച്ചിരിക്കുന്ന വീഡിയോ പക്ഷേ ആരാധകർക്ക്

നിറകണ്ണുകളോടെ അല്ലാതെ കാണാൻ സാധിക്കില്ല. മാമോദീസയുടെ റിസപ്ഷൻ സമയത്ത് അന്‍സണും ഡിംപിളും നഷ്ടമായ മകനെ ഓർത്ത് വികാരനിർഭരാകുന്നുണ്ട്. നഷ്ടമായ മകന് കെസ്റ്റർ എന്നാണ് പേര് നൽകിയിരുന്നത്. മാമോദിസ സമയത്ത് മകന് എന്ത് പേരിടാൻ ആണ് നിങ്ങൾ ആഗ്രഹിക്കുന്നതെന്ന് അച്ഛൻ ചോദിക്കുമ്പോൾ കെന്‍ഡ്രിക് ഫ്രാന്‍സിസ് അന്‍സണ്‍ എന്നാണ് പേര് പറഞ്ഞു കൊടുക്കുന്നത്. റിസപ്ഷൻ കെന്‍ഡ്രിക്ന്റെ ആണെങ്കിലും അവനൊപ്പം എന്നും
മറ്റൊരാൾ കൂടി ഉണ്ടെന്നും ആൻസൺ വ്യക്തമാക്കുന്നുണ്ട്. പള്ളിയിൽ വച്ച് വളരെ ലളിതമായി നടത്തിയ ചടങ്ങിന് കുടുംബക്കാർ മാത്രമാണ് പങ്കെടുത്തിരുന്നത്. വീട്ടിൽ വച്ച് നടത്തിയ വലിയ റിസപ്ഷനിൽ കേക്ക് അറേഞ്ച് ചെയ്തിരിക്കുന്നത് റിബിൻ ഖായസ് ആണ്. മുൻപ് കുഞ്ഞതിഥികളുടെ വരവിനെക്കുറിച്ചും അതിന് ശേഷമുണ്ടായ കാര്യങ്ങളെക്കുറിച്ചുമെല്ലാം ഡിംപിള്‍ റോസ് ആരാധകർക്ക് മുൻപിൽ തുറന്നുപറഞ്ഞിരുന്നു. നേരത്തെ ജനിച്ച കുഞ്ഞായതിനാല്‍ പ്രത്യേകമായി കെയര്‍ ചെയ്താണ് മകനെ വളര്‍ത്തുന്നതെന്നും ഡിംപിള്‍ പറഞ്ഞിരുന്നു. ക്രിസ്മസിന് മുന്നോടിയായാണ് ഡിംപിള്‍ പാച്ചുവിനെ വീഡിയോയില്‍ കാണിച്ചത്. | Dimple Rose son Pachu’s Baptism Ceremony.