നാം അറിവിലും ജ്ഞാനത്തിലും പക്വത പ്രാപിക്കുന്നു, പക്ഷെ ഒരിക്കലും ഹൃദയത്തിന്റെ കളിക്കളത്തിൽ നിന്നും വിട്ടുപോകുന്നില്ല. മകൾക്കൊപ്പം പാർക്കിൽ കളിച്ചുല്ലസിച്ച് ദിവ്യ ഉണ്ണി | Divya Unni and Daughter at park
Divya Unni and Daughter at park: പ്രേക്ഷക ഹൃദയം കവർന്ന മലയാള താര സുന്ദരിമാരിൽ ഒരാളാണ് ദിവ്യ ഉണ്ണി. ഒരുപിടി നല്ല ചിത്രങ്ങൾ മലയാളിക്ക് സമ്മാനിച്ച താരം. ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, തുടങ്ങിയ ഇന്ത്യൻ ക്ലാസിക്കൽ നൃത്തനൃത്യങ്ങളിൽ കഴിവ് തെളിയിച്ച പ്രതിഭ. തെലുങ്ക്, കന്നഡ, തമിഴ്, മലയാളം എന്നീ ഭാഷകളിലായി അൻപതോളം ചിത്രങ്ങളിലാണ് താരം ഇതിനോടകം അഭിനയിച്ചിട്ടുള്ളത്. 1996 ൽ പുറത്തിറങ്ങിയ കല്യാണസൗഗന്ധികം എന്ന
മലയാള ചിത്രത്തിലൂടെയാണ് താരം സിനിമാരംഗത്തേക്ക് കാലെടുത്തുവെക്കുന്നത്. ആകാശഗംഗ എന്ന മലയാള ഹൊറർ ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയങ്ങളെ തൊട്ടുണർത്താൻ ദിവ്യ ഉണ്ണിക്ക് സാധിച്ചു. ഇപ്പോൾ സിനിമാമേഖലയിൽ അത്രതന്നെ സജീവമല്ലെങ്കിലും മോഡലിംഗ് രംഗത്തും സോഷ്യൽമീഡിയയിലും താരം തിളങ്ങി നിൽക്കുകയാണ്. 2002 ലായിരുന്നു ദിവ്യ ഉണ്ണിയുടെ വിവാഹം. പല കാരണങ്ങളാൽ പിന്നീട് ബന്ധം പിരിയുകയും 2018ൽ പുനർ വിവാഹിതയാവുകയും ചെയ്തു.
ഭർത്താവ് അരുൺകുമാറും തന്റെ 3 ഓമന മക്കളും അടങ്ങുന്നതാണ് ദിവ്യ ഉണ്ണിയുടെ കുടുംബം. തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ ഓരോ വാർത്തകളും ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കുന്ന ദിവ്യ ഉണ്ണി തന്റെ മകൾ ഐശ്വര്യയോടൊപ്പം പാർക്കിൽ കളിക്കുന്ന പുതിയ വീഡിയോയാണ് ജനങ്ങൾക്കുവേണ്ടി പങ്കുവെച്ചിരിക്കുന്നത്. ഏതാനും ദിവസങ്ങൾക്കു മുൻപ് ഐശ്വര്യയുടെ എഴുത്തിനിരുത്തൽ ചടങ്ങിന്റെ വീഡിയോ ഇൻസ്റ്റഗ്രാം പേജിലൂടെ ഷെയർ ചെയ്തിരുന്നു.
വർഷം ഏറെ കഴിഞ്ഞിട്ടും കുട്ടിത്തം വിട്ടുമാറാത്ത സ്വഭാവവും, രൂപവും ആരാധകരെ അമ്പരപ്പിക്കുന്നു. സന്തൂർ മമ്മി എന്ന് ജനങ്ങൾ ദിവ്യ ഉണ്ണിയെ വിശേഷിപ്പിക്കുന്നു. ഷെയർ ചെയ്ത വീഡിയോയ്ക്ക് താഴെയായി താരം ഇങ്ങനെ കുറിച്ചിരിക്കുന്നു “നമ്മൾ എത്ര അറിവ് നേടിയാലും സ്വതന്ത്രരായാലും നമ്മുടെ മനസ്സിലെ പഴയ കളിസ്ഥലം നമ്മൾ മറക്കില്ല. “ആരാധകർ പറയുന്നതുപോലെ കുട്ടിത്തം വിട്ടുമാറുന്നില്ല എന്ന് തന്നെയാണ് താരവും പറയുന്നത്.