ചിത്രത്തിൽ കാണുന്ന നർത്തകി ആരാണെന്ന് മനസ്സിലായോ ? താരത്തെ മനസ്സിലായവർ പറയൂ | Celebrity childhood photo

Celebrity childhood photo : നടി നടന്മാരുടെ അഭിനയം ഇഷ്ടപ്പെടുന്നതിനപ്പുറം, അവരെ ആരാധനാപാത്രങ്ങളായി കാണുന്നവരാണ് മലയാള സിനിമ ആരാധകർ. അതുകൊണ്ടുതന്നെ സിനിമയിലെ അഭിനയത്തിനപ്പുറം, തങ്ങളുടെ ഇഷ്ട താരങ്ങളുടെ വ്യക്തിജീവിത വിശേഷങ്ങൾ അറിയാനും മലയാള സിനിമ പ്രേക്ഷകർ ഇഷ്ടപ്പെടുന്നു. ഇക്കാരണം കൊണ്ട് തന്നെ ഇന്ന് സോഷ്യൽ മീഡിയയിൽ ഏറ്റവും ട്രെൻഡിംഗ് ആയ ഒന്നാണ് സെലിബ്രിറ്റികളുടെ കുട്ടിക്കാല ചിത്രങ്ങൾ.

ഒരു പഴയകാല മലയാള സിനിമ നായികയുടെ ബാല്യകാലത്തെ ചിത്രമാണ് നിങ്ങൾ ഇവിടെ കാണുന്നത്. അഭിനയത്തിന് പുറമേ, ഇവർ ഒരു നർത്തകിയാണെന്ന് പ്രത്യേകം എടുത്തു പറയേണ്ടതില്ലല്ലോ, കാരണം കുട്ടിക്കാലം മുതലേ നൃത്തം അഭ്യസിക്കുന്ന വ്യക്തിയാണെന്ന് തെളിയിക്കുന്ന ചിത്രം കൂടിയാണ് ഇത്. ആരാണ് ഈ നടിയും നർത്തകിയുമായ മലയാള സിനിമ പ്രേക്ഷകർക്ക് സുപരിചിതമായ വ്യക്തി എന്ന് നിങ്ങൾക്ക് മനസ്സിലായോ?

divya unni 2

ബാലതാരമായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച്, പിന്നീട് വിനയൻ സംവിധാനം ചെയ്ത ‘കല്യാണ സൗഗന്ധികം’ എന്ന ചിത്രത്തിൽ ദിലീപിന്റെ നായികയായി ലീഡ് റോളിൽ മലയാളികൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ട നടി ദിവ്യ ഉണ്ണിയുടെ കുട്ടിക്കാലത്തെ ചിത്രമാണ് നിങ്ങൾ ഇവിടെ കാണുന്നത്. 1990 കളുടെ അവസാനത്തിലും 2000- ത്തിന്റെ തുടക്കത്തിലും മലയാള സിനിമയിൽ തിളങ്ങി നിന്ന നായികയാണ് ദിവ്യ ഉണ്ണി.

‘കഥാനായകൻ’, ‘ഒരു മറവത്തൂർ കനവ്’, ‘സൂര്യപുത്രൻ’, ‘ഉസ്താദ്’, ‘ആകാശഗംഗ’ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച നായികയാണ് ദിവ്യ ഉണ്ണി. വിവാഹ ശേഷം അമേരിക്കയിൽ സെറ്റിൽ ചെയ്ത ദിവ്യ ഉണ്ണി, പിന്നീട് സിനിമ പൂർണ്ണമായും ഉപേക്ഷിക്കുകയായിയിരുന്നു. എന്നിരുന്നാലും, ഇപ്പോഴും ദിവ്യ ഉണ്ണി സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്.

divya unni 2 1