അമ്മയെ ചിലങ്ക കെട്ടാൻ സഹായിച്ച് കുഞ്ഞ് ഐശ്വര്യ .താരത്തിന്റെ രണ്ടര വയസുള്ള ഇളയ പുത്രിയുമൊത്ത് നൃത്തം ചെയുന്ന വീഡിയോ വൈറൽ |Divya unni dance with daughter

Divya unni dance with daughter: ഒരുകാലത്ത് മലയാളത്തിൽ നിറഞ്ഞു നിന്ന നടി തന്നെയാണ് ദിവ്യ ഉണ്ണി. പിൽക്കാലത്തും താരത്തിന് ആരാധകർ വർധിച്ചിട്ടേ ഉള്ളു. ദക്ഷിണേന്ത്യയിലെ ഒരു ചലച്ചിത്ര താരമാണ് ദിവ്യ ഉണ്ണി. നടൻ പെൺകുട്ടിയായും മോഡേൺ പെണ്കുട്ടി ആയും ഒരു പോലെ തിളങ്ങി നിന്നിരുന്നു താരം. നല്ലൊരു നർത്തകി കൂടി ആയ അവർ മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് എന്നി ഭാഷകളിൽ ഏകദേശം അമ്പത് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

പ്രണയ വർണങ്ങൾ, ചുരം, ആകാശ ഗംഗ എന്ന ചിത്രങ്ങളിലെ അഭിനയത്തിന് ഏറെ ശ്രദ്ധിക്കപ്പെടുകയും ആരാധകരുടെ മനസ് കീഴടക്കുവാനും സാധിച്ചു. ധാരാളം ടെലിവിഷൻ സീരിയലുകളിലും താരം അഭിനയിച്ചിട്ടുണ്ട്. നിരവധി ഹിറ്റ് ചിത്രങ്ങളിൽ നായികയായ ദിവ്യ ഉണ്ണി വിവാഹ ശേഷം സിനിമ മേഖലയിൽ നിന്നും വിട്ട് നിൽക്കുക ആണ്. വിദേശത്ത് സ്ഥിര താമസം ആക്കിയ ദിവ്യ ഇപ്പോഴും നൃത്ത വേദികളിൽ സജീവം ആണ്.

സോഷ്യൽ മീഡിയകളിലും സജീവം ആയ താരം കുടുംബ വിശേഷങ്ങളും ചിത്രങ്ങളും ആരാധകർക്കായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ രണ്ടര വയസുള്ള ഇളയ പുത്രിയുമൊത്ത് നൃത്തം ചെയുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. താരത്തിന് ചിലങ്ക കെട്ടാൻ സഹായിക്കുന്ന മകളുമൊത്തുള്ള ചിത്രം ആണ് വിഡിയോയിൽ ആദ്യം കാണുക. കൊച്ചു പട്ടു പാവാടയും ധരിച്ച് അമ്മയുടെ കാൽ ചുവടിന് ഒത്ത് നൃത്തം

ചെയ്യുക ആണ് കൊച്ചു സുന്ദരി. വീഡിയോ താരം തന്റെ ഇൻസ്റ്റാഗ്രാമിൽ റീൽസ് ആയി ഷെയർ ചെയ്തു. ‘നവരാത്രി ദിനത്തോട് അനുബന്ധിച്ചുള്ള കുറച്ച് മനോഹരമായ നിമിഷങ്ങൾ…’ എന്ന് തുടങ്ങുന്ന വാക്കുകളിലൂടെ ആണ് വീഡിയോയുടെ അടിക്കുറുപ്പ്. ആരാധകർക്ക് പുറമെ മറ്റ് താരങ്ങളും വിഡിയോയിൽ കമ്മെന്റ് ചെയ്തിട്ടുണ്ട്.

Rate this post