പുത്തൻ ഔട്ട്‌ഫിറ്റിൽ അതിസുന്ദരിയായി ദിവ്യ ഉണ്ണി ; വൈറൽ ഫോട്ടോഷൂട്ട് കാണാം | Divya Unni latest photos

ബാലതാരമായി വെള്ളിത്തിരയിലെത്തി, വിനയൻ സംവിധാനം ചെയ്ത ‘കല്യാണ സൗഗന്ധികം’ എന്ന ചിത്രത്തിലൂടെ മെയിൻ സ്ട്രീം നായികയായി അരങ്ങേറ്റം കുറിച്ച നടിയാണ് ദിവ്യ ഉണ്ണി. ശേഷം, ‘കഥാനായകനിലൂടെ കുടുംബപ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയും, ‘വർണ്ണപ്പകിട്ടിലൂടെ നാൻസിയായി എത്തി മലയാള സിനിമ പ്രേക്ഷകരെ കരയിപ്പിക്കുകയും, ‘ആകാശഗംഗ’യിലൂടെ മലയാളികളെ യക്ഷിയായി വന്ന് ഭയപ്പെടുത്തുകയും ചെയ്ത ദിവ്യ ഉണ്ണി,

മലയാള സിനിമയിൽ വ്യത്യസ്ത കഥാപാത്രങ്ങൾക്കൊണ്ട് നിറഞ്ഞുനിന്നു. ചുരുങ്ങിയ സമയംക്കൊണ്ട് മലയാളികൾക്ക് എന്നെന്നൊന്നും ഓർക്കാൻ നിരവധി കഥാപാത്രങ്ങളെ സമ്മാനിച്ച നടി, 2002-ൽ വിവാഹ ശേഷം സിനിമയിൽ നിന്ന് ഇടവേള എടുത്തു. തുടർന്ന്, ഭർത്താവ് സുധീറിനൊപ്പം അമേരിക്കയിൽ സ്ഥിരതാമസമാക്കുകയായിരുന്നു ദിവ്യ ഉണ്ണി. വർഷങ്ങൾക്കിപ്പുറം 2017-ൽ സുധീറുമായിയുള്ള വിവാഹബന്ധം വേർപിരിഞ്ഞ ദിവ്യ ഉണ്ണി,

divya unni pic

2018-ൽ അമേരിക്കൻ എഞ്ചിനീയറായ അരുൺ കുമാറിനെ വിവാഹം കഴിച്ചു. ദമ്പതികൾക്ക് ഒരു മകളുണ്ട്. മകളുടെ വിദ്യാരംഭം കുറിക്കുന്ന ചടങ്ങുകൾക്കായി ദിവ്യ ഉണ്ണി ഇപ്പോൾ കേരളത്തിലാണ്. ഇതിന്റെ വീഡിയോ നടി തന്റെ ഇൻസ്റ്റാഗ്രാം ഹാൻഡിലിൽ പങ്കുവെച്ചിരുന്നു. ഇത്‌ കൂടാതെ, കറുപ്പ് നിറത്തിൽ മനോഹരമായ ഡിസൈൻ അടങ്ങിയ ഔട്ട്‌ഫിറ്റ്‌ ധരിച്ചുള്ള തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും നടി പങ്കുവെച്ചു. പഴയകാല ദിവ്യ ഉണ്ണിയിൽ നിന്ന് വർഷങ്ങൾക്കിപ്പുറവും

യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല എന്നാണ് ചിത്രത്തിന്റെ കമന്റ്‌ ബോക്സിൽ ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾ പറയുന്നത്. കൊച്ചിയിലെ മെയിൻസ്ട്രീറ്റ്ഷോപ്പും തസ്‌നിം സലാമിന്റെ ടായിഷും ചേർന്നാണ് ദിവ്യ ഉണ്ണിയുടെ കോസ്റ്റ്യും ഡിസൈൻ ചെയ്തിരിക്കുന്നത്. ദി ലിൽതിങ്സ് കാലിക്കറ്റ്‌ ആണ് ജ്വല്ലറി സ്പോൺസർ ചെയ്തിരിക്കുന്നത്. കോസ്റ്റ്യും ഡിസൈനർ അരുൺ വാസുദേവൻ ആണ് മലയാളികളുടെ പ്രിയ നടിയെ മനോഹരമായി ഒരുക്കിയിരിക്കുന്നത്. ‘വളരെ സുന്ദരിയായിരിക്കുന്നു ചേച്ചി,’ എന്നാണ് ഗായിക ജ്യോത്സ്ന ചിത്രത്തിന് കമന്റ്‌ നൽകിയിരിക്കുന്നത്. Divya Unni latest photos