ഒരു ഇടവേളയ്ക്ക് ശേഷം അഭിനയമികവുമായി മലയാളത്തിലെ എക്കാലത്തെയും പ്രിയതാരം വീണ്ടുമെത്തുന്നു: ദിവ്യ ഉണ്ണി തിരിച്ചു വരുന്നു. ശ്രദ്ധേയമായി വീഡിയോ.|Divya Unni’s vedio.
മലയാളത്തിലെ എക്കാലത്തെയും പ്രിയതാരം ദിവ്യ ഉണ്ണി നീണ്ട ഒരിടവേളയ്‌ക്കുശേഷം അഭിനയരംഗത്ത് തിരികെയെത്തിരിക്കുന്നു. താരത്തെ കേന്ദ്രകഥാപാത്രമാക്കി പൗർണമി മുകേഷ് സംവിധാനം ചെയ്ത ഉര്‍വി എന്ന ഫാഷന്‍ ഫിലിമിലൂടെയാണ് ദിവ്യ ഉണ്ണി വീണ്ടും ആരാധകരുടെ ശ്രദ്ധേയയാകുന്നത്. പൗര്‍ണമി മുകേഷ് സംവിധാനം ചെയ്ത ഉര്‍വി അഥവാ ഭൂമി എന്ന ഫാഷന്‍ ഫിലിം പുറത്തിറങ്ങിയത് മുതല്‍ ദിവ്യയുടെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ഭൂമിയെയും പ്രകൃതിയെയും അതിലെ ഓരോ കണികകളെയും നന്നായി ആസ്വദിക്കുന്ന ഒരു സ്ത്രീയെയാണ് ദിവ്യയുടെ കഥാപാത്രം അവതരിപ്പിക്കുന്നത്. സംഗീതത്തിനൊപ്പം ഒഴുകി ദിവ്യ ഉണ്ണിയുടെ നൃത്ത ചുവടുകള്‍ കൂടി ആയതോടെ ആരാധകർ ശ്രദ്ധ നേടിക്കഴിഞ്ഞു. ദിവ്യയുടെ ഭാവാഭിനയവും പശ്ചാത്തല സംഗീതവും എല്ലാംകൂടി ചേരുമ്പോൾ ദൃശ്യസുന്ദരമാകുന്ന രണ്ടുമിനിറ്റാണ് പ്രേക്ഷകർക്ക് നൽകുന്നത്. ഈ ചിത്രത്തിന്റെ ദൈര്‍ഘ്യം വെറും

രണ്ട് മിനിറ്റാണ്. ടീം ജാങ്കോ സ്‌പേസ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. ഛായാഗ്രഹണം ഹരി കൃഷ്ണനാണ്, എഡിറ്റിംഗ് & ഡി.ഐ വിഷ്ണു ശങ്കര്‍ വി എസ്, സംഗീതം നൽകിയിരിക്കുന്നത് അമൃതേഷ്, ലിറിക്സ് ഗോപീകൃഷ്ണന്‍ ആര്‍, ആലപിച്ചിരിക്കുന്നത് സൂര്യ ശ്യാം ഗോപാല്‍, മിക്‌സ് ആന്‍ഡ് മാസ്റ്ററിംഗ് പ്രതീഷ് കെ ആര്‍, ചിത്രത്തിൽ ദിവ്യയുടെ മനോഹരമായ ചുവപ്പ് കളറോട് കൂടിയ പട്ടു സാരി ഡിസൈൻ ചെയ്തിരിക്കുന്നത് ജോബിനയാണ്.
എന്റെ മാമാട്ടിക്കുട്ടിയമ്മക്ക് എന്ന ചിത്രത്തിൽ ഭരത് ഗോപിയുടെ മകളായി അഭിനയിച്ചു കൊണ്ടാണ് മലയാള സിനിമയിൽ ദിവ്യ ഉണ്ണി ബാലതാരമായി അരങ്ങേറ്റം കുറിച്ചത്. പിന്നീട് മലയാളത്തിനൊപ്പം , തമിഴ്,ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലായി ഏകദേശം 50 സിനിമകളിൽ താരം അഭിനയിച്ചിരുന്നു. വിവാഹത്തോടെ അഭിനയ രംഗത്തു നിന്നും ഇടവേള എടുത്തതാര് പക്ഷേ നൃത്തവേദികളിൽ സജീവ സാന്നിധ്യമായിരുന്നു. അമേരിക്കയിൽ ശ്രീപാദം സ്‌കൂൾ ഓഫ് ആർട്ട്സ് എന്ന സ്ഥപനം നടത്തുകയാണ് താരമിപ്പോൾ. Divya Unni’s vedio.