അങ്ങ് അമേരിക്കയായാലും സാരിയും മുണ്ടും വിട്ടൊരു കളിയില്ല. വൈറലായി ദിവ്യ ഉണ്ണിയുടെ പുതിയ ചിത്രങ്ങൾ.
മലയാള സിനിമാ ലോകത്ത് നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ ഒരുകാലത്ത് പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ താരമാണ് ദിവ്യാ ഉണ്ണി. ” നീയെത്ര ധന്യ” എന്ന ജെസ്സി ചിത്രത്തിലൂടെയാണ് താരം അഭിനയ ലോകത്തേക്ക് കാലെടുത്ത് വെക്കുന്നത് എങ്കിലും കമലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ” പൂക്കാലം വരവായി” എന്ന ചിത്രത്തിലൂടെയാണ് ഇവർ പ്രേക്ഷക ശ്രദ്ധ നേടുന്നത്. മാത്രമല്ല ഈയൊരു ചിത്രത്തിനു ശേഷം മലയാള സിനിമയിൽ തിരക്കേറിയ
ഒരു അഭിനേത്രിയായി ഇവർ മാറുകയായിരുന്നു. തന്റെ അഭിനയത്തിനപ്പുറം നൃത്ത മേഖലയിലും അസൂയാവഹമായ നേട്ടങ്ങൾ കൈവരിച്ച താരത്തിന് ചുരുങ്ങിയ കാലംകൊണ്ട് നിരവധി ആരാധകരെയും സൃഷ്ടിച്ചെടുക്കാൻ സാധിച്ചിരുന്നു. മാത്രമല്ല മലയാള സിനിമക്കപ്പുറം, തമിഴ് തെലുങ്ക് സിനിമകളിലും മുഖം കാണിച്ചെങ്കിലും പിന്നീട് അഭിനയത്തിൽ നിന്നും വിട്ടു നിന്ന് തന്റെ സ്വകാര്യ ജീവിതവുമായി മുന്നോട്ടു പോകാൻ തീരുമാനിക്കുകയായിരുന്നു ഇവർ.

സിനിമയിൽ നിന്നും വിട്ടുനിന്നെങ്കിലും നൃത്ത രംഗത്ത് സജീവ സാന്നിധ്യമാകാൻ ഇവർ ശ്രമിച്ചിരുന്നു, മാത്രമല്ല സമൂഹ മാധ്യമങ്ങൾ വഴി ആരാധകരുമായി വിശേഷങ്ങൾ പങ്കുവക്കാനും ഇവർ മറന്നിരുന്നില്ല. എന്നാൽ ഇപ്പോഴിതാ കഴിഞ്ഞ ദിവസം ദിവ്യ ഉണ്ണി തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച പുതിയൊരു ചിത്രമാണ് ആരാധകർക്കിടയിൽ ഇടം പിടിച്ചിട്ടുള്ളത്. തന്റെ ഭർത്താവായ അരുൺ കുമാറിനൊപ്പവും മക്കളായ അർജുൻ, മീനാക്ഷി, ഐശ്വര്യ എന്നിവർക്കൊപ്പവും
അമേരിക്കയിൽ നിന്നും പകർത്തിയ ഒരു കുടുംബ ചിത്രമാണ് താരം പങ്കുവെച്ചിരുന്നത്. ചെറിയ നിമിഷങ്ങൾ, വലിയ ഓർമ്മകൾ എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്. എന്നാൽ ഈയൊരു ചിത്രത്തിൽ ഇവർ ധരിച്ച വസ്ത്രങ്ങളാണ് ഏറെ ശ്രദ്ധേയമായത്. നീല നിറത്തിലുള്ള കുർത്തയും കസവ് മുണ്ടുമാണ് അരുണിന്റെ വേഷമെങ്കിൽ ഇതേ നിറത്തിലുള്ള കേരള തനിമയാർന്ന സാരിയും ബ്ലൗസുമാണ് ദിവ്യ ഉണ്ണിയുടെതും മക്കളായ മൂന്നുപേരുടെതും.