ആരാധകരുടെ മനം കവരാൻ ജിംകാത്തയ്‌ക്ക് ചുവടുവച്ച് ദിയയും കിച്ചുവും..ഇവർ വേറെ ലെവൽ എന്ന് ആരാധകർ…

സാധാരണഗതിയിൽ സിനിമയിലോ സീരിയലിൽ അഭിനയിക്കുന്ന താരങ്ങൾക്ക് ആയിരിക്കും ആരാധകരെ ഏറെ ലഭിക്കുക. എന്നാൽ ഇതുവരെ ഒരു ബിഗ്സ്ക്രീൻ പരമ്പരയിലും മിനിസ്ക്രീനിലും പ്രത്യക്ഷപ്പെടാതെ തന്നെ ധാരാളം ആരാധകരെ നേടിയെടുത്ത നിരവധി താരങ്ങളുണ്ട്. അതിൽ എടുത്തു പറയേണ്ടത് ദിയ കൃഷ്ണയുടെ പേര് ആണ്. പ്രശസ്ത സിനിമ, സീരിയൽ, രാഷ്ട്രീയ താരം കൃഷ്ണകുമാറിനും നാല് പെണ്മക്കൾക്കും ഭാര്യയ്ക്കും സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരാണുള്ളത്.

ഓരോരുത്തർക്കും സ്വന്തം ആയി യുട്യൂബ് ചാനലുകൾ പോലും സജീവമായി ഉണ്ട്. കൂട്ടത്തിൽ ദിയ ഇടുന്ന വീഡിയോകളും ചിത്രങ്ങളും റീൽസും ഒക്കെ വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറാറുണ്ട്. യൂട്യൂബിൽ അടക്കം സ്വന്തമായി ചാനൽ ഉള്ള താരം തന്റെ വിശേഷങ്ങളൊക്കെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. വീഡിയോകളിലൂടെ ആണ് ദിയയും സുഹൃത്ത് കിച്ചു എന്ന് വിളിക്കുന്ന വൈഷ്ണവും മലയാളികൾക്ക് സുപരിചിതരായി മാറിയത്.

 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kichu 👑 (@_vaishnavharichandran_)

അവധിക്കാല ആഘോഷങ്ങളും വീഡിയോകളും ആയി ഇരുവരും പലപ്പോഴും സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്. ഓരോ വീഡിയോയ്ക്കും വളരെ മികച്ച പ്രതികരണം തന്നെ ലഭിക്കാറുണ്ട്. അഹാന കൃഷ്ണയെ പോലെ തന്നെ ഇന്ന് എല്ലാവർക്കും ഏറെ പ്രിയപ്പെട്ടവൾ തന്നെയാണ് ദിയ കൃഷ്ണ. മാർ ഇവാനിയോസ് കോളേജിൽ ചേർന്ന ആദ്യ ദിവസത്തെ പറ്റിയും വൈഷ്ണവും ആയി ഉള്ള സൗഹൃദത്തെ പറ്റിയും ഒക്കെ ഇതിനു മുൻപ് താരം വ്യക്തമാക്കുകയുണ്ടായി.

ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ് ആയി കൊണ്ടിരിക്കുന്ന ജിം കാത്ത എന്ന ഗാനത്തിന് ചുവടുവച്ച് എത്തിയിരിക്കുകയാണ് വൈഷ്ണവും ദിയയും. ക്ഷണനേരംകൊണ്ട് തന്നെ ഇരുവരുടെയും റിൽസ് സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. അല്പം ഗ്ലാമർ ലുക്കിലാണ് ദിയ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പലപ്പോഴും വസ്ത്രധാരണത്തിന്റെ പേരിൽ സമൂഹമാധ്യമങ്ങളിൽ നിന്നടക്കം താരത്തിന് കമൻറുകൾ പലതും നേരിടേണ്ടതായി വന്നിട്ടുണ്ട്.

 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Diya Krishna (@_diyakrishna_)

Rate this post