Dosha Batter Banana Snack recipe : എളുപ്പത്തിൽ ചെയ്യാവുന്ന പുത്തൻ റെസിപ്പികൾ നമ്മൾ പരീക്ഷിക്കാറുണ്ട്. അത്തരത്തിൽ ദോശമാവ് കൊണ്ട് ചെയ്തെടുക്കാവുന്ന ഒരു അടിപൊളി റെസിപ്പിയാണ് ഇന്ന് നിങ്ങളുമായി പങ്കുവയ്ക്കാൻ പോകുന്നത്. അധികം പുളിയില്ലാത്ത മാവ് ഇതിനായി ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലത്. ആവശ്യമായ ചേരുവകൾ താഴെ കൊടുക്കുന്നു. എങ്ങനെയാണ് ഉണ്ടക്കുന്നതെന്ന് നോക്കാം.
- ദോശമാവ്
- ചെറുപഴം
- പഞ്ചസാര
- ഏലക്കായ
- തേങ്ങാക്കൊത്ത്
- നെയ്യ്
- വെളിച്ചെണ്ണ
അരച്ചെടുത്ത ദോശമാവിലേക്ക് മധുരത്തിന് ആവശ്യമായ പഞ്ചസാരയും അൽപ്പം ഏലക്ക പൊടിച്ചതും ചേർത്ത് നന്നായി മിക്സ് ചെയ്യുക. അതിനു ശേഷം അതിലേക്ക് ചേർക്കേണ്ടത് ചെറുപഴമാണ്. നല്ലപോലെ കയ്യുപയോഗിച്ചു ഉടച്ചെടുത്ത പഴം കൂടി അതിലേക്ക് ചേർക്കാം. ശേഷം ഉണ്ണിയപ്പച്ചട്ടി ചൂടായി വരുമ്പോൾ ആവശ്യത്തിനുള്ള എണ്ണ ചൂടാക്കിയെടുക്കാം.
തയ്യാറാക്കിവെച്ചിരുന്ന മിക്സ് സ്പൂൺ ഉപയോഗിച്ചു കോരിയോഴിക്കാം. മറിച്ചിട്ടും വേവിക്കാം. വറുത്തു കോരിയെടുത്താൽ സ്നാക്ക് റെഡി. തീർച്ചയായും ഒന്ന് ട്രൈ ചെയ്തു നോക്കൂ.. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ട്പെടുമെന്നതിൽ സംശയമില്ല. vedio credit : Grandmother Tips