ഇത് തങ്ങളുടെ പഴയ ജഗദീഷ് അല്ല. ഭാര്യ രമയുടെ സഞ്ചയന ദിനത്തിൽ തകർന്ന നിലയിൽ ജഗദീഷ്.|Dr.Rama Jagadish.
മലയാള സിനിമാ ലോകം കണ്ട എക്കാലത്തെയും പ്രിയപ്പെട്ട അഭിനേതാക്കളിൽ ഒരാളാണ് ജഗദീഷ്. ഹാസ്യ വേഷമായാലും, മറ്റു ഗൗരവ കഥാപാത്രമായാലും അതിന്റെ പൂർണ്ണതയിൽ അഭിനയിച്ചു ഫലിപ്പിക്കാൻ ജഗദീഷിന് പ്രത്യേക കഴിവാണ് ഉള്ളത് എന്നാണ് സിനിമാ പ്രേമികൾ പറയുന്നത്. താരത്തിന്റെ പ്രിയ പത്നിയും പ്രമാദമായ നിരവധി കേസുകളുടെ അന്വേഷണത്തിന്റെ ഭാഗമായ ഫോറൻസിക് വിദഗ്ധയുമായ ഡോ. രമയുടെ വിയോഗം ഏറെ ഞെട്ടലോടെയായിരുന്നു സിനിമാലോകം ശ്രവിച്ചിരുന്നത്. തിരുവനന്തപുരം
മെഡിക്കൽ കോളേജ് ഫോറൻസിക് വിഭാഗം മേധാവിയായിരുന്ന രമ ഏറെ കാലത്തെ അസുഖത്തിന് ശേഷം ചികിത്സയിലിരിക്കെയാണ് മരണപ്പെടുന്നത്. എന്നാൽ ഈ ഒരു അപ്രതീക്ഷിത വിയോഗം ഭർത്താവായ ജഗദീഷിനെ തെല്ലൊന്നുമല്ല തളർത്തിയിരുന്നത്. കാരണം തന്റെ ജീവിതത്തിൽ അത്രത്തോളം താൻ പ്രാധാന്യം നൽകിയ തന്റെ പ്രിയപ്പെട്ട പാതിയുടെ വിയോഗം ഉൾക്കൊള്ളാൻ പോലും ഒരു വേള ജഗദീഷിന് സാധിച്ചിരുന്നില്ല. മാത്രമല്ല ഭാര്യയുടെ വിയോഗശേഷം താരത്തിന്റെ മുഖത്തുള്ള പ്രസാദവും സന്തോഷവും
പോയി മറഞ്ഞു എന്നും പലരും അഭിപ്രായപ്പെട്ടിരുന്നു. ഈയൊരു വിയോഗ വാർത്ത അറിഞ്ഞു സിനിമാ- രാഷ്ട്രീയ രംഗത്തും പുറത്തുമുള്ള നിരവധി പേരായിരുന്നു അനുശോചനങ്ങളുമായും ആശ്വാസവാക്കുകളുമായും ജഗദീഷിന്റെ വസതിയിൽ എത്തിയിരുന്നത്. മാത്രമല്ല സംസ്കാര ചടങ്ങുകൾക്കിടെ ജഗദീഷിന്റെ മനോവേദന ഏതൊരാളുടെയും കണ്ണു നിറയ്ക്കുന്ന തരത്തിലുള്ളതായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസമായിരുന്നു പരേതയായ ഡോക്ടർ രമയുടെ സഞ്ചയന
ചടങ്ങുകൾ നടത്തിയിരുന്നത്. തന്റെ പ്രിയപ്പെട്ട ഭാര്യ വിടവാങ്ങി ഇത്ര ദിവസമായിട്ടും ആ ഒരു ഷോക്കിൽ നിന്നും മോചിതനാകാൻ ജഗദീഷിന് ഇതുവരെ സാധിച്ചില്ല എന്നാണ് കണ്ടുനിന്നവർ പറയുന്നത്. മാത്രമല്ല ആകെ തകർന്ന നിലയിലുള്ള ജഗദീഷിന്റെ പെരുമാറ്റവും സംസാരവും ഏതൊരാളുടെയും ഉള്ളുലക്കുന്നതാണ്. ഈയൊരു സഞ്ചയന പരിപാടിയിൽ പങ്കെടുക്കാനും അനുശോചനങ്ങൾ അറിയിക്കാനും സിനിമാ രംഗത്തും രാഷ്ട്രീയ രംഗത്തുമുള്ള നിരവധി പ്രമുഖരായിരുന്നു വസതിയിൽ എത്തിച്ചേർന്നിരുന്നത്.| Dr.Rama Jagadish.