നടൻ ജഗദീഷിനേക്കാൾ ഒരുപടി മുന്നിൽ നിൽക്കുന്ന ഡോ രമ മാഡം; അധ്യാപികയെ അനുസ്മരിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റ്.| Dr. Sulphi Noohu’s touching social media post about Dr. Rema Jagadish

കഴിഞ്ഞ ദിവസമാണ് നടൻ ജഗദീഷിന്റെ ഭാര്യയും തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഫോറെൻസിക് മേധാവിയുമായിരുന്ന ഡോ രമ അന്തരിച്ചത്. മൂന്ന് വർഷങ്ങൾക്ക് മുമ്പ് സർവീസിൽ നിന്ന് സ്വയം വിരമിക്കുകയായിരുന്നു രമ. കേരളത്തിലെ ഒട്ടേറെ കേസുകളിൽ നിർണ്ണായകമായ ഫോറെൻസിക് ഫൈൻഡിങ്‌സ് നൽകിയ ഡോ രമ, ഒരുപാട് ഡോക്ടർമാരുടെ പ്രിയപ്പെട്ട അധ്യാപിക കൂടിയായിരുന്നു.
രമയുടെ വിയോഗത്തിൽ സിനിമ – രാഷ്ട്രീയ – ആരോഗ്യ മേഖലകളിൽ നിന്നുള്ള നിരവധി പേർ അനുശോചനം രേഖപ്പെടുത്തിയിരുന്നു.

അതിൽ ഏറ്റവും ശ്രദ്ധേയമായത് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റും ഇഎൻടി സർജനുമായ ഡോ സുൽഫി നൂഹിന്റെ ഡോ രമയെ കുറിച്ചുള്ള ഹൃദയസ്പർശിയായ സോഷ്യൽ മീഡിയ പോസ്റ്റ് ആയിരുന്നു. ജഗദീഷിന്റെ ഭാര്യ എന്ന ലേബലിലുള്ള യാതൊരു പ്രശസ്തിയും ആഗ്രഹിക്കാതെ തന്റെ പ്രൊഫഷണിൽ മാത്രം ശ്രദ്ധ പുലർത്തിയ ഡോ രമ എന്ന തന്റെ അധ്യാപികയെ കുറിച്ചാണ് ഡോ സുൽഫി എഴുതുന്നത്. “ജഗദീഷ് കോൻ? എൺപതുകളുടെ മധ്യകാലഘട്ടത്തിൽ രമ മാഡത്തിനെ കോളേജിൽ ഡ്രോപ്പ് ചെയ്യാൻ സ്കൂട്ടറിൽ വരുന്ന

jagadheesh 11zon 3

ശ്രീ ജഗദീഷിനെ കാണുന്ന ഞങ്ങൾ മെഡിക്കൽ വിദ്യാർഥികൾ ഇങ്ങനെ പറയുമായിരുന്നു. ‘ജഗദീഷ് കോൻ?’ നോർത്തിന്ത്യൻ സഹപാഠിയുടെ സ്വാഭാവികമായ റെസ്പോൺസ്. മലയാളത്തിലെ വലിയ താരമാണെന്ന് പറഞ്ഞപ്പോൾ നോർത്തിന്ത്യൻ സഹപാഠി ഇങ്ങനെ കൂടെ പറഞ്ഞു വച്ചു. ‘എന്റെ നാട്ടിലാണെങ്കിൽ നടനെക്കാൾ ഇമ്മിണി പൊങ്ങി നിന്നേനെ മാഡം.’ “ഭർത്താവിൻറെ പ്രശസ്തിയുടെ ചിറകിലേറി വിരാജിക്കുവാനുള്ള എല്ലാ സാധ്യതകളും സവിനയം

തിരസ്കരിച്ച് സ്വന്തം ജോലിയിൽ മാത്രം മുഴുകി അസംഖ്യം മികച്ച ഡോക്ടർമാരെ സൃഷ്ടിച്ച, സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ വൈദ്യശാസ്ത്ര അഭിപ്രായങ്ങൾ രേഖപ്പെടുത്തിയ മാതൃകാ വനിത. രമ മാഡം. ഒരു മില്യൻ ആദരാഞ്ജലികൾ. പ്രശസ്തിക്കു വേണ്ടി എന്തും ചെയ്തുകൂട്ടുന്ന എന്ത് ഭാഷയും ഉപയോഗിക്കുന്ന പലർക്കും മാഡം ഒരു മാതൃകയാണ്. മാതൃകയാവണം. ഞങ്ങളുടെ തലമുറയിലെ, മുൻ തലമുറയിലെ, ഇപ്പോഴത്തെ തലമുറയിലെ, ഒരായിരം പേരുടെ, ഒരു മില്യൻ ആദരാഞ്ജലികൾ!” ഡോ സുൽഫി നൂഹ് ഹൃദയത്തിൽ നിന്ന് വാക്കുകൾ എടുത്ത് കുറിച്ചു. Dr. Sulphi Noohu’s touching social media post about Dr. Rema Jagadish

Rate this post