അഭിനയം മാത്രമല്ല ഡാൻസും വഴങ്ങും – നൃത്ത പരിശീലന വീഡിയോ പങ്കുവെച്ച് ദുൽഖർ.!!

തനിക്ക് അഭിനയം മാത്രമല്ല ഡാൻസും വഴങ്ങും എന്ന് തെളിയിച്ചിരിക്കുകയാണ് ദുൽഖർ സൽമാൻ ‘ഹേയ് സിനാമിക’ എന്ന പുതിയ സിനിമയിലെ അച്ചമില്ലൈ എന്ന ഗാനത്തിന് ചുവടുവച്ചു കൊണ്ട് എത്തിയിരിക്കുകയാണ് ദുൽഖർ സൽമാൻ. 3 ദിവസം കൊണ്ട് 3 മില്യണിൽ അധികം ആൾക്കാരാണ് ഈ വീഡിയോ കണ്ടത് എന്ന സന്തോഷം പങ്കു വച്ചുകൊണ്ടാണ് ഈ നൃത്ത പരിശീലന വീഡിയോ അദ്ദേഹം പോസ്റ്റ്‌ ചെയ്തത്. അഭിനയത്തിൽ സ്വന്തം മികവ്

തെളിയിച്ചിട്ടുള്ള അദ്ദേഹം നൃത്തം ചെയ്തു അധികം കാണാറില്ല. ഇതാ അതും തനിക്കു വഴങ്ങും എന്ന് അദ്ദേഹം തെളിയിച്ചിരിക്കുകയാണ്. ‘അച്ചമില്ലൈ’ എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ഈയിടെ പുറത്തു വന്നിരുന്നു. ഈ ഗാനത്തിന്റെ ഒരു പ്രത്യേകത ദുൽഖർ സൽമാൻ തന്നെ ആണ് ഈ ഗാനം പാടിയത് എന്നുള്ളതാണ്. മലയാളത്തിൽ അദ്ദേഹം ഗാനങ്ങൾ പാടിയിട്ടുണ്ട് എങ്കിലും അദ്ദേഹത്തിന്റെ ആദ്യ തമിഴ് സിനിമ ഗാനം കൂടിയാണിത്. മദൻ കർക്കി എഴുതി ഗോവിന്ദ്

വസന്ത ഈണം ഒരുക്കിയ ഈ ഗാനം ഇപ്പോഴും ട്രെൻഡിങ്ങിൽ ആണ്. തന്റെ നൃത്ത പിഴവുകൾ മറച്ചുവച്ചു കൊണ്ട് എഡിറ്റ്‌ ചെയ്തതിനു ബൃന്ദ മാസ്റ്റർക്കു നന്ദിയും രേഖപെടുത്തിയിട്ടുണ്ട് താരം. പ്രശസ്ത കൊറിയോഗ്രഫറായ ബൃന്ദ മാസ്റ്റര്‍ തന്നെയാണ് ഈ സിനിമയുടെ സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ഈ സിനിമയുടെ കഥ മദൻ കർക്കിയുടേതാണ്. ദിതി റാവു ഹൈദരിയും കാജല്‍ അഗര്‍വാളുമാണ് നായികമാര്‍ ‘ഹേയ് സിനാമിക’ ഒരു റൊമാന്റിക് എന്റർടെയ്നർ

എന്ന ലേബലിൽ ആണ് തീയേറ്ററുകളിൽ എത്തുന്നത്. ജിയോ സ്റ്റുഡിയോസും ഗ്ലോബൽ വൺ സ്റ്റുഡിയോസും ചേർന്നു നിർമിക്കുന്ന ഈ സിനിമ ഫെബ്രുവരി 25ന് തിയറ്ററുകളിലെത്തും. ദുൽഖർ സൽമാൻ തമിഴിൽ ചെയ്ത മിക്ക സിനിമകളും സൂപ്പർ ഹിറ്റ്‌ ആയിരുന്നു ഇതും അതുപോലെ ഒരു സൂപ്പർ ഹിറ്റ്‌ മൂവി ആയിരിക്കും എന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.

Rate this post