മലയാളത്തിൽ നാക്ക് കുഴഞ്ഞ് സല്യൂട്ട് നായിക ഡയാന പെന്റി. പണികൊടുത്ത് ദുൽഖറും. വൈറലായി വീഡിയോ.
മലയാളത്തിന്റെ സ്വന്തം താരപുത്രനും ഗ്ലാമർ താരവുമായ ദുൽഖർ സൽമാനെ നായകനാക്കി റോഷൻ ആൻഡ്രൂസിന്റെ സംവിധാനത്തിൽ പുറത്തിറങ്ങി ഏറെ പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രമാണല്ലോ സല്യൂട്ട്. ചിത്രത്തിൽ പൊലീസ് ഓഫീസറുടെ വേഷത്തിൽ എത്തിയ ദുൽഖർ അസാധ്യമായ പ്രകടനം തന്നെയായിരുന്നു കാഴ്ച വച്ചിരുന്നത് എന്നാണ് പ്രേക്ഷക പ്രതികരണങ്ങളിൽ നിന്നും മനസ്സിലാകുന്നത്. ദുൽഖർ സൽമാനൊപ്പം, മനോജ് കെ ജയൻ,
സാനിയ ഇയ്യപ്പൻ എന്നിവരും നായികയായി ബോളിവുഡ് താര റാണിയായ ഡയാന പെന്റിയും എത്തിയപ്പോൾ മികച്ചൊരു ദൃശ്യാവിഷ്കാരമായിരുന്നു പ്രേക്ഷകർക്ക് സമ്മാനിക്കപ്പെട്ടിരുന്നത്. മിസ്റ്ററി ത്രില്ലർ ഗണത്തിൽ പെട്ട ഈ ഒരു സിനിമ അവസാന നിമിഷം വരെ പ്രേക്ഷകരെ പിടിച്ചിരുത്തുകയും ചെയ്തിരുന്നു എന്നതിനാൽ ദുൽഖറിന്റെ കരിയറിലെ മികച്ച ഒരു സിനിമയായിരുന്നു സല്യൂട്ട് എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. എന്നാൽ ഇപ്പോഴിതാ സിനിമയുടെ
ചിത്രീകരണത്തിനിടെ നടന്ന രസകരമായ ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് നായികയായ ഡയാന പെന്റി. മലയാളത്തിലെ ചില നാക്ക് കുഴക്കുന്ന ചോദ്യങ്ങളുമായി ദുൽഖർ താരത്തെ പരീക്ഷിക്കുന്നതും അവ ഏറ്റുപറഞ്ഞ് പിടിച്ചുനിൽക്കാൻ ശ്രമിക്കുന്നതുമായ രസകരമായ വീഡിയോയിരുന്നു ഡയാന ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നത്. “പേര് മണി, പണി മണ്ണു പണി” എന്ന് നാക്ക് കുഴയാതെ ആവർത്തിക്കാൻ ദുൽഖർ ഡയാനയോട് ആവശ്യപ്പെടുന്നതും താരം ഏറെ
പരിശ്രമിച്ച് കൊണ്ട് അവ ഏറ്റുപറയാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാവുന്നതാണ്. മാത്രമല്ല ആലപ്പുഴ എന്ന് വളരെ വ്യക്തമായി പറയാൻ ദുൽഖർ താരത്തോട് കൽപ്പിക്കുന്നതും വീഡിയോയിൽ കാണാവുന്നതാണ്. തന്റെ ആദ്യ മലയാള ചിത്രമായ സല്യൂട്ടിൽ ഇത്രത്തോളം ഓർത്തിരിക്കുന്ന ഓർമ്മകൾ സമ്മാനിച്ചതിന് സംവിധായകനായ റോഷൻ ആൻഡ്രൂസിനും ദുൽഖർ സൽമാനും താരം തന്റെ വീഡിയോയുടെ ക്യാപ്ഷനിലൂടെ നന്ദി പ്രകാശിപ്പിക്കുന്നുമുണ്ട്.