ദേവദൂതർ പാടി എന്ന പാട്ടിന് ചുവടു വെച്ചു ദുൽഖർ സൽമാൻ.!! ഇത് ചാക്കോച്ചനെ കടത്തിവെട്ടും പ്രകടനം | Dulquer Salmaan Dancing Kunchacko Boban’s Devadoothar Paadi viral Dance

Dulquer Salmaan Dancing Kunchacko Boban’s Devadoothar Paadi viral Dance: മലയാളത്തിലെ യുവ നടൻമാരിൽ ആരാധകർ നെഞ്ചിലേറ്റിയ താരമാണ് ദുൽഖർ സൽമാൻ. പ്രേക്ഷകരുടെ പ്രിയപ്പെട്ട കുഞ്ഞിക്ക. മലയാളത്തിൽ കൂടാതെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നിങ്ങനെ നിരവധി അന്യ ഭാഷാചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. താരത്തിന്റെ ഓരോ പുതിയ സിനിമയ്ക്കു വേണ്ടിയും ആരാധകർ കാത്തിരിക്കുകയാണ്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ തരംഗമായി

കൊണ്ടിരിക്കുന്നത് നടൻ ദുൽഖറിന്റെ പുതിയ വിശേഷങ്ങളാണ്. താരത്തിന്റെ പുതിയ സിനിമയായ ‘സീത രാമം ‘ത്തിന്റെ പ്രമോഷന് വേണ്ടി ലുലു മാളിൽ എത്തുകയും സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്ന കുഞ്ചാക്കോ ബോബന്റെ പുതുചിത്രമായ’ നാ താൻ കേസ് കൊടു’ എന്ന ചിത്രത്തിലെ ദേവദൂതൻ പാടി എന്ന ഗാനം പാടുകയും അതിനൊപ്പം വൈറൽ ഗാനത്തിലേതുപോലെ നൃത്തം വയ്ക്കുകയും ചെയ്യുന്ന കുഞ്ഞിക്കയുടെ വീഡിയോയാണ്. പ്രേക്ഷകരോട് ഏറെ ചേർന്ന്

നിൽക്കുന്ന താരം, സിനിമയിലേക്ക് കടന്നു വന്നിട്ട് പത്ത് വർഷം തികയുകയാണ്. കൂടാതെ ദുൽഖറിന്റെ പിറന്നാൾ ആഘോഷവും വേദിയിൽ വെച്ച് നടത്തപ്പെട്ടു. താരങ്ങളും പ്രോഗ്രാംന്റെ അണിയറപ്രവർത്തകരും ആരാധകരും എല്ലാം ചേർന്ന് കേക്ക് മുറിച്ച് ദുൽഖറിന്റെ പിറന്നാൾ ആഘോഷിച്ചു. ആരാധകർ സ്നേഹത്തോടെ താരത്തിന്റെ വിവിധ ചിത്രങ്ങൾ വരച്ച് നൽകി. കൂടാതെ ഒരു ആരാധകൻ സ്റ്റേജിലേക്ക് കയറി വരികയും കുഞ്ഞിക്കയെ കണ്ട

സന്തോഷത്തിൽ പൊട്ടിക്കരയുകയും ചെയ്തു. അയാളെ വളരെ സ്നേഹത്തോടെ തന്നെ താരം കെട്ടിപ്പിടിക്കുകയും തന്റെ കൂടെ ചേർത്തുനിർത്തി ഫോട്ടോ എടുക്കുകയും ചെയ്തു. കൂടാതെ എല്ലാ ആരാധകരോടും കൂടെയുള്ള സെൽഫിയും എടുത്ത് ആണ് താരം ചടങ്ങിൽ നിന്നും വിടവാങ്ങിയത്. ചടങ്ങിൽ താരത്തോട് ഒപ്പം മൃണാൽ ടാക്കൂറും പങ്കെടുത്തിരുന്നു. ദുൽക്കറിനൊപ്പം രണ്ട് ചുവടുവയ്ക്കാൻ താരവും മറന്നില്ല. തെലുങ്ക് റൊമാന്റിക് ഡ്രാമ ഫിലിം ആയ സീതാരാമം ഈ വരുന്ന ഓഗസ്റ്റ് അഞ്ചിനാണ് റിലീസാകുന്നത്.