ഇത് മാസ്സ് എൻട്രി.!!ഫ്രീക്ക് ലുക്കിൽ എയർപോർട്ടിൽ എത്തി ബെൻസ് ഓടിച്ചു പോയി ദുൽഖർ സൽമാൻ Dulquer Salmaan Freak Look Kochi Airport

Dulquer Salmaan Freak Look Kochi Airport : യുവത്വത്തിന്റെ ഹരമായി മാറിയ താരങ്ങളിൽ ഒന്നാണ് നടൻ ദുൽഖർ സൽമാൻ. മമ്മൂക്കയെ പോലെ തന്നെ മകനും ആരാധകർ ഏറെയാണ്. മലയാളത്തിൽ കൂടാതെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നിങ്ങനെ നിരവധി ഇതര ഭാഷാചിത്രങ്ങളിലും തന്റെ കഴിവുകൊണ്ട് വ്യക്തിമുദ്രപതിപ്പിച്ച വ്യക്തിയാണ് താരം. 2012 ൽ അഭിനയിച്ച ഉസ്താദ് ഹോട്ടൽ എന്ന ചിത്രത്തിൽ മികച്ച നടനുള്ള ബെസ്റ്റ് ആക്ടർ അവാർഡ് നേടിയിരുന്നു.

എബിസിഡി 5സുന്ദരികൾ, സലാലമൊബൈൽസ്, സംസാരം ആരോഗ്യത്തിന് ഹാനികരം, ബാംഗ്ലൂർ ഡേയ്സ്, വിക്രമാദിത്യൻ, കമ്മട്ടിപ്പാടം, ജോമോന്റെ സുവിശേഷങ്ങൾ, ഒരു യമണ്ടൻ പ്രേമകഥ എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. ഏറ്റവും ഒടുവിലായി മലയാളത്തിൽ അഭിനയിച്ചത് സുകുമാരക്കുറുപ്പിന്റെ ജീവിതകഥ സിനിമയാക്കിയ കുറുപ്പ് എന്ന സിനിമയിലാണ്. ഇതിലെ കുറിപ്പായി പ്രേക്ഷകർക്കു മുന്നിൽ നിറഞ്ഞ് ആടുകയും ബോക്സ് ഓഫീസ് ഹിറ്റ് ചിത്രങ്ങളിൽ

ഒന്നായി ഈ ചിത്രത്തെ മാറ്റുകയും ചെയ്തു. മലയാള ചലച്ചിത്രങ്ങളിലും, മറ്റ് ഇതര ഭാഷാചിത്രങ്ങളിലും, പരസ്യചിത്രങ്ങളിലും, കൂടാതെ സോഷ്യൽമീഡിയയിലും നിറഞ്ഞുനിൽക്കുകയാണ് താരം, വളരെ വലിയൊരു താരനിര തന്നെ ദുൽഖറിനായുണ്ട്. ദുൽഖറിന്റെ ഓരോ സിനിമയ്ക്കു വേണ്ടിയും ആരാധകർ കാത്തിരിക്കുകയാണ്. അച്ഛനെ പോലെ തന്നെ സിനിമാലോകത്ത് ശക്തമായ ഒരു ലോകം തന്നെ സൃഷ്ടിച്ചിരിക്കുന്ന താരമാണ് ഡി ക്യു. ഇപ്പോഴിതാ

സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് താരത്തിന്റെ മാസ്എൻട്രി ആണ്. ഫ്രീക്ക് ലുക്കിൽ എയർപോർട്ടിൽ എത്തുകയും ബെൻസ് ഓടിച്ച് കടന്നുപോവുകയും ചെയ്യുന്ന താരമാണ് വീഡിയോയിൽ ഉള്ളത്. തലയിലൊരു തൊപ്പിയും കണ്ണടയും, കറുപ്പു നിറത്തിലുള്ള ടീഷർട്ടും അണിഞ്ഞാണ് താരം എയർപോർട്ടിലൂടെ നടന്ന് വന്നത്. കിടിലൻ ലുക്കിൽ വരികയും ആരാധകരോട് ഒന്നിച്ചു ഫോട്ടോ എടുക്കുകയും ചെയ്തതിനുശേഷം, സിനിമ അണിയറ പ്രവർത്തകരോടൊപ്പം ബെൻസ് വാഹനത്തിൽ സ്വയം ഡ്രൈവ് ചെയ്തു പോവുകയും ആയിരുന്നു.