ഇത് ആഘോഷ സമയം. കിടിലൻ അവധിക്കാല ചിത്രങ്ങളുമായി ദുൽഖറും ഭാര്യ അമാലും | Dulquer Salmaan vacation trip

Dulquer Salmaan vacation trip : മലയാള സിനിമാ ലോകത്തിന്റെ സ്വന്തം താരപുത്രനും യുവ ഗ്ലാമറസ് നായകനുമാണല്ലോ ദുൽഖർ സൽമാൻ. മലയാളത്തിലെന്നല്ല, ഇന്ത്യൻ സിനിമയിലൊന്നാകെ ആരാധകരുള്ള താരം എന്നതാണ് ദുൽഖറിനെ മറ്റു മലയാള നായകന്മാരിൽ നിന്നും വ്യത്യസ്തമാക്കുന്നത്. മലയാളത്തിനു പുറമെ ഹിന്ദി,തമിഴ്,തെലുങ്ക് സിനിമകളിലും ഏറെ സജീവമായ താരം ” സെക്കൻഡ് ഷോ” എന്ന ശ്രീനാഥ് രാജേന്ദ്രൻ സിനിമയിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്.

തുടർന്ന് താരപുത്രൻ എന്ന വിശേഷണത്തിനപ്പുറം ചുരുങ്ങിയ കാലം കൊണ്ടു തന്നെ ലക്ഷക്കണക്കിന് ആരാധകരുടെ ആരാധനാപാത്രമായി മാറുകയായിരുന്നു ദുൽഖർ. മാത്രമല്ല കർവാൻ, സോയ ഫാക്ടർ എന്ന ചിത്രങ്ങളിലൂടെ ബോളിവുഡിലും താരം സാന്നിധ്യമറിയിച്ചതോടെ പാൻ ഇന്ത്യ ലെവലിൽ അറിയപ്പെടുകയും ചെയ്യുകയായിരുന്നു. ഇൻസ്റ്റഗ്രാം പോലെയുള്ള സമൂഹ മാധ്യമങ്ങളിൽ സജീവമായി ഇടപെടാറുള്ള താരത്തിന് 10 മില്യണിലധികം

dulquer vacation trip

ഫോളോവേഴ്സും ഉള്ളതിനാൽ തന്നെ പല ദുൽഖർ ചിത്രങ്ങൾക്കും പാൻ ഇന്ത്യൻ ലെവലിൽ വലിയ പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. സമൂഹ മാധ്യമങ്ങൾ വഴി തന്റെ സിനിമാ വിശേഷങ്ങളും മറ്റും നിരന്തരം പങ്കുവയ്ക്കാറുള്ള താരം വലിയൊരു വാഹന പ്രേമിയാണ് എന്നകാര്യം ഏതൊരു ആരാധകനും അറിയാവുന്ന ഒന്നാണ്. എന്നാൽ ഇപ്പോഴിതാ ഭാര്യ അമാലിനൊപ്പം അവധി ആഘോഷിക്കുന്ന ദുൽഖറിന്റെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഏറെ വൈറലായി

മാറിയിരിക്കുന്നത്. സിനിമയെ എന്നപോലെതന്നെ യാത്രകളെയും സ്നേഹിക്കുന്ന ഇരുവരും പലപ്പോഴും തങ്ങളുടെ യാത്ര വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. എന്നാൽ ഈയൊരു യാത്രയിലെ സ്ഥലം വെളിപ്പെടുത്താതെയാണ് ദുൽഖർ ചിത്രങ്ങൾ പങ്കു വെച്ചിട്ടുള്ളത് എന്നതാണ് ഏറെ ശ്രദ്ധേയം. ഒരു കടുത്ത വാഹന പ്രേമി എന്ന നിലയിൽ അവധിയാഘോഷിക്കാൻ എത്തിയ നഗരത്തിലെ വിന്റെജ് കാറുകളും ആഡംബര കാറുകളുമാണ് ദുൽഖറിന്റെ ക്യാമറയിൽ ആദ്യം പതിഞ്ഞിരിക്കുന്നത്.

dulquer