ഇത് ഓർമ്മകൾ ആഘോഷമാക്കാനുള്ള സമയം. വിവാഹ വാർഷികത്തിൽ ചിത്രങ്ങൾ പങ്കുവച്ച് ദുർഗ്ഗാ കൃഷ്ണ.| Durga Krishna and Arjun first wedding anniversary.

മലയാള സിനിമാ ലോകത്ത് വിരലിലെണ്ണാവുന്ന ചിത്രങ്ങളിൽ മാത്രം അഭിനയിച്ച് കൊണ്ട് പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ അഭിനേത്രിയാണ് ദുർഗ്ഗാ കൃഷ്ണ. പ്രദീപ് എം നായരുടെ സംവിധാനത്തിൽ പൃഥ്വിരാജ് നായകനായി പുറത്തിറങ്ങിയ “വിമാനം” എന്ന ചിത്രത്തിൽ ജാനകി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് ഇവർ അഭിനയ ലോകത്ത് അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് കുട്ടിമാമ, പ്രേതം 2, ലൗ ആക്ഷൻ ഡ്രാമ എന്നീ ചിത്രങ്ങളിലൂടെ

പ്രേക്ഷക ഹൃദയം കീഴടക്കുകയായിരുന്നു ഇവർ. തുടർന്ന് നിർമ്മാതാവായ അർജുൻ രവീന്ദ്രനെ നാലു വർഷത്തെ പ്രണയത്തിന് ശേഷം ദുർഗ തന്റെ പാതിയായി സ്വീകരിച്ചതും ഗുരുവായൂരിൽ വച്ച് ഇരുവരും വിവാഹിതരായതും സമൂഹ മാധ്യമങ്ങളിൽ ഏറെ നിറഞ്ഞുനിന്നിരുന്നു. ദുർഗ കൃഷ്ണ അഭിനയിച്ച ” കുക്കൂ” എന്ന ചിത്രത്തിന്റെ നിർമ്മാതാവാണ് അർജുൻ എന്നതും ഏറെ ശ്രദ്ധേയമാണ്. അതിനാൽ തന്നെ ഈയൊരു വിവാഹവേളയിൽ ഇരുവരുടെയും വിവാഹ ചിത്രങ്ങളും

dhurga krishna wedding 11zon

ബ്രൈഡൽ ഫോട്ടോകളും ക്ഷണനേരം കൊണ്ട് സോഷ്യൽ മീഡിയ കീഴടക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോഴിതാ തങ്ങളുടെ ഒത്തുചേരലിന്റെ ഒന്നാം വാർഷിക ദിനത്തിൽ തങ്ങൾ കടന്നുപോയ അസുലഭ നിമിഷങ്ങളുടെ സന്തോഷ ചിത്രങ്ങൾ വീണ്ടും പങ്കുവെച്ചിരിക്കുകയാണ് ദുർഗ്ഗാ കൃഷ്ണ.” തങ്ങൾ ഒരു വർഷത്തിനിടെ സൃഷ്ടിച്ചെടുത്ത എല്ലാ സന്തോഷ മുഹൂർത്തങ്ങളും ആഘോഷിക്കാനുള്ള ദിവസമാണ് ഇത്. തന്റെ പ്രിയപ്പെട്ടവന് വിവാഹ വാർഷിക ആശംസകൾ

നേരുന്നു” എന്നായിരുന്നു തങ്ങളുടെ വിവാഹ ചിത്രങ്ങൾ പങ്കു വച്ചു കൊണ്ട് ദുർഗ കൃഷ്ണ കുറിച്ചിരുന്നത്.” ഞങ്ങൾ വീണ്ടും വിവാഹം ചെയ്തു ” എന്ന ക്യാപ്ഷനിലായിരുന്നു അർജുൻ രവീന്ദ്രൻ തങ്ങളുടെ വിവാഹ സുദിനത്തിന്റെ ഓർമ്മചിത്രങ്ങൾ പങ്കുവെച്ചത് എന്നതും ഏറെ ശ്രദ്ധേയമാണ്. ഇരുവരുടെയും ഈയൊരു സന്തോഷ വേളയിൽ കൂട്ടുചേർന്ന് കൊണ്ട് നിരവധി പേരാണ് ദമ്പതികൾക്ക് ആശംസകളുമായും അഭിനന്ദനങ്ങളുമായും എത്തുന്നത്.| Durga Krishna and Arjun first wedding anniversary.

Rate this post