മുടി തഴച്ചുവളരാൻ എണ്ണ കാച്ചുന്ന വിധം..!! നല്ല കറുത്ത ഇടതൂർന്ന മുടി വളരാൻ ഒരു നാടൻ ടിപ്പ്..👌👌

ഇന്ന് എല്ലാവരും നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് മുടികൊഴിച്ചിൽ. കാലാവസ്ഥയും പോഷകാഹാരക്കുറവും സമ്മർദവുമൊക്കെ മുടികൊഴിച്ചിൽ കൂട്ടുന്ന ഘടകങ്ങളാണ്. എന്നാൽ ഇതോർത്ത് വിഷമിക്കേണ്ടതില്ല. ആവശ്യാനുസരണം ശ്രദ്ധയും സംരക്ഷണവും നല്കി മുടിയുടെ അവസ്ഥ നന്നാക്കുവാന്‍ നമുക്കു സാധിക്കും. നിത്യവും എണ്ണ തേച്ച് കുളിക്കുന്നവര്‍ക്ക് അകാലനരയും മുടികൊഴിച്ചലും അധികം ബാധിക്കില്ല എന്നത് സത്യമാണ്.

അതോടൊപ്പം മറവി, ഊര്‍ജക്കുറവ്, ശിരോരോഗങ്ങള്‍ എന്നിവയെയും ഒരു പരിധി വരെ അകറ്റി നിർത്താo. തുളസിയില, കറിവേപ്പില, മൈലാഞ്ചിയില, ചെറിയ ഉള്ളി, ഉലുവ, കറ്റാർവാഴ, ചെമ്പരത്തി തുടങ്ങിയ നമ്മുടെ വീടുകളിൽ ലഭ്യമായ ചില വസ്തുക്കൾ ഉപയോഗിച്ച് നമുക്ക് എണ്ണ തയ്യാറക്കി എടുക്കുവാൻ സാധിക്കും. ഇത് 6 മാസം വരെ കേടാകാതെ സൂക്ഷിക്കാനും കഴിയും. സാധാരണ എണ്ണ തേക്കുമ്പോഴുണ്ടാകുന്ന തലനീരിറക്കം ഇല്ലാതിരിക്കാൻ ഒരു ടിപ്പ് കൂടി ഇതിൽ ചെയ്യുന്നുണ്ട്.

മുടിയുടെ വളർച്ചാ വേഗം വർധിപ്പിക്കുക്കാനും കൊഴിച്ചിൽ തടയാനും അതോടൊപ്പം മിക്കവരെയും അലട്ടുന്ന പ്രശനമായ താരനെ പ്രതിരോധിക്കാനും ഈ എണ്ണ നിങ്ങളെ തീർച്ചയായും സഹായിക്കും. തയ്യാറാക്കുന്ന എണ്ണ രണ്ടോ മൂന്നോ സ്പൂൺ എടുത്തു കൈവിരലുകൾ ഉപയോഗിച്ച് നല്ലതുപോലെ തലമുടിയിലും ശിരോചർമത്തിലും തേച്ചുപിടിപ്പിക്കാം. രാത്രിയിലോ കുളിക്കുന്നതിനു മുൻപോ ചെയ്യാം.10 മിനിറ്റ നേരം തേച്ചു പിടിപ്പിക്കുകയാണേൽ ഏറെ ഗുണം ചെയ്യും.

പല തരം കെമിക്കലുകൾക്ക് പുറകെ പോകും മുൻപ് നാടൻ രീതിയിൽ ഈ എണ്ണ ഒന്ന് തയ്യാറാക്കി തേച്ചു നോക്കൂ.. തീർച്ചയായും വ്യത്യാസം അറിയാൻ സാധിക്കും. തയ്യാറാക്കുന്ന രീതി വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. ഇഷ്ടപെട്ടാൽ ലൈക് ചെയ്യാനും ഷെയർ ചെയ്ത് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാനും മറക്കല്ലേ. കൂടുതല്‍ വീഡിയോകള്‍ക്കായി YUMMY RECIPES BY SUMI ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.