വെറും 5 മിനിറ്റ് മതി 3 ചേരുവകൾ ചേർത്ത് വൈകുന്നേരത്തെ ചായക്ക് ഒരു മിക്ചർ ഉണ്ടാക്കാം…

ഈ ഒരു മിക്ചർ ഉണ്ടാക്കാൻ വേണ്ടി നമ്മുടെ വീട്ടിൽ എപ്പോഴും ഉണ്ടാക്കുന്ന ഒന്നാണ് കടല പൊടി. കടല പൊടി വെച്ചാണ് ഉണ്ടാക്കേണ്ടത്. തയ്യാറാക്കാന് വേണ്ടി 1.25 കപ്പ് കടല പൊടി,മഞ്ഞൾ പൊടി,ഉപ്പ് ഇത്രെയും മതി.

കടല പൊടി ഒരു കപ്പിലേക് ഇട്ടു കൊടുക്കാം.അതിലേക്ക് കുറച്ച് വെള്ളം ഒഴിച്ച് കൊടുത്ത് ഒന്നു കുഴച്ച് എടുക്കാം.കുഴക്കുംബോൾ മഞ്ഞൾ പൊടി,ഉപ്പ് എന്നിവ ചേർത്തിട്ടു വേണം കുഴച്ച് എടുക്കാൻ.ഒരുപാട് ലൂസ് ആവനൊ കട്ടി ആവാനോ പാടില്ല.ഒരു മീഡിയം ലെവലിൽ ആയിരിക്കണം. ഒരു കടായി സ്റ്റ്റൗ വെച്ച് കൊടുക്കാം.അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കാം.ചൂടായി വരുമ്പോൾ കുറച്ച് കറവേപ്പില വറുത്ത് എടുക്കാം.4 വെളുത്തുള്ളി കൂടി ചതച്ച് എണ്ണയിൽ വറുത്തു എടുക്കാം.ഇത് ഓപ്ഷണൽ ആണ്.ഇഷ്ടം ഉണ്ടെങ്കിൽ ചേർത്ത് മതി.

തയ്യാറാക്കി വച്ച മാവ് ഒരു സേവ നാഴിയിൽ ഇട്ടു കൊടുത്ത് നൂലപത്തിന് ആകി എടുക്കുന്ന പോലെ എണ്ണയിൽ ഇട്ടു വറുത്ത് എടുക്കാം.മീഡിയം തീയിൽ വെച്ചിട്ട് വേണം ഫ്രൈ ആക്കാൻ വേണ്ടി. ഫ്രൈ ചെയ്യ്‌ത് വെച്ചത്. എല്ലാം ഒന്ന് പൊട്ടിച്ചു എടുക്കാം. അതിലേക്ക് കറിവേപ്പിലയും,വെളുത്തുള്ളിയും മിക്സ് ചെയ്തു ചൂട് കട്ടനൊപ്പം കഴിക്കാം.വിശദമായി വീഡിയോയിൽ കാണിച്ചിട്ടുണ്ട്. എല്ലാവരും ഒന്ന് ട്രൈ ചെയ്തു നോക്കണേ.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി The Malabari Foodgasm ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

We would like to show you notifications for the latest news and updates.
Dismiss
Allow Notifications