ചക്ക ഇതുപോലെ കുക്കറിൽ ചെയ്തു നോക്കിയിട്ടുണ്ടോ.? ഒറ്റതവണ ഈ സൂത്രം ചെയ്തു നോക്കൂ 😋👌 അടിപൊളിയാണ്.!

ചക്ക മലയാളികൾക്ക് ഒഴിച്ച് കൂടാനാവാത്ത ഒരു ഫലം ആണ്. ചെറുതിലെ മുതൽ തന്നെ ഉപ്പേരിയോ തോരനോ, എല്ലാം വെച്ച് കഴിക്കാറുണ്ട്. പഴുത്തു കഴിഞ്ഞാൽ ഇതിനേക്കാൾ ഗുണമുള്ള വേറെ ഒന്നും തന്നെയില്ല എന്ന് പറയാം. ഇടിച്ചക്ക നമുക്കെല്ലാം ഇഷ്ടമുള്ള ഒന്ന് കൂടിയാണ്. ഇപ്പോഴിതാ കുഞ്ഞൻ ചക്കയുടെ കാലം വന്നെത്തിയിരിക്കുകയാണ്. വളരെ പെട്ടെന്ന് എളുപ്പത്തിൽ ഒരു ഇടിച്ചക്ക തോരൻ ഉണ്ടാക്കിയാലോ..

വൃത്തിയാക്കി കഷണങ്ങളാക്കി എടുക്കാനുള്ള ബുദ്ധിമുട്ട് കാരണം പലരും ഇത് ഒഴിവാക്കാറുണ്ട്. എന്നാൽ വെറും ഒറ്റ സെക്കൻഡിൽ ചക്കയുടെ തോൽ കളയാം. കയ്യിൽ ഒട്ടും പശയാകാതെ കറപിടിക്കാതെ ഇടിച്ചക്ക എളുപ്പത്തിൽ വേവിച്ചെടുക്കാവുന്നതാണ്. അതിനായി കഴുകിയെടുത്ത ചക്ക തൊലി കളയാതെ വലിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കാം. ഇത് കുക്കറിലേക്കിടാം. വെള്ളവും ആവശ്യത്തിനുള്ള ഉപ്പും ചേർത്ത ശേഷം

chkka thoran

കുക്കർ അടുപ്പത്തെക്കു വെക്കാം. ഒരു വിസിൽ വന്നാൽ തീ ഓഫ് ചെയ്യാം. ഈ സമയം വളരെ രുചികരമായ ചക്ക തോരൻ തയ്യാറാക്കാൻ ആവശ്യമായ ഒരു അരപ്പ് തയ്യാറാക്കാം. തേങ്ങാ ചിരകിയത്, ചുവന്നുള്ളി, പച്ചമുളക്, മുളകുപൊടി, മഞ്ഞൾപൊടി,വേപ്പില എന്നിവയാണ് ആവശ്യമായിട്ടുള്ളത്. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന്

ട്രൈ ചെയ്തു നോക്കൂ.. തീർച്ചയായും എല്ലാര്ക്കും ഇഷ്ടപ്പെടും. വളരെ എളുപ്പത്തിൽ റെഡി ആക്കി എടുക്കുകയും ചെയ്യാം. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Grandmother Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.