ഈ ചേരുവ കൂടി ചേർത്താൽ വേറെ ലെവൽ സാമ്പാർ റെഡി ആക്കാം 😍😍 ഇത്ര മണത്തിലും രുചിയിലും സാമ്പാർ കഴിച്ചു കാണില്ല 😋👌 | Easy tasty kerala sambar recipe

Easy tasty kerala sambar recipe malayalam : സാമ്പാർ എല്ലാ മലയാളികളുടെയും പ്രിയപ്പെട്ട വിഭവമാണ്. നല്ല രുചികരമായ സാമ്പാർ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. അതിനായി ആദ്യം തന്നെ 200 gm തുവരപ്പരിപ്പ് എടുത്ത് നന്നായി കഴുകി കുക്കറിൽ ഇടുക. സാമ്പാറിന് കട്ടി കൂടാൻ തുവര പ്പരിപ്പ് എടുക്കുന്നതാണ് നല്ലത്. തുവരെ പരിപ്പിലേക്ക് മൂന്നര കപ്പ് വെള്ളം ഒഴിച്ചു കൊടുക്കുക. ശേഷം അതിലേക്ക് ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി ഇട്ടുകൊടുക്കുക.

ഇനി കുക്കറടച്ച് വേവിക്കാൻ വയ്ക്കുക. മീഡിയം ഫ്ലൈമിൽ നാല് വിസിൽ വരുന്നത് വരെയാണ് വേവിക്കേണ്ടത്. പരിപ്പ് വേവാൻ എടുക്കുന്ന സമയം കൊണ്ട് സാമ്പാർ ആവശ്യമായ കഷണങ്ങൾ കഴുകി വൃത്തിയാക്കി അരഞ്ഞെടുക്കുക. പരിപ്പ് വെന്തുകഴിയുമ്പോൾ അത് വാങ്ങി മാറ്റിവച്ചതിനുശേഷം കഷണങ്ങൾ വേവിക്കാൻ തുടങ്ങാം. കഷ്ണങ്ങൾ വേവിക്കുമ്പോൾ തക്കാളി വെണ്ടക്ക പോലെയുള്ള

പെട്ടെന്ന് വേവുന്ന കഷണങ്ങൾ കുക്കറിൽ ഇടാതിരിക്കാൻ ശ്രദ്ധിക്കണം. കഷ്ണങ്ങൾ വേവിക്കാൻ വെക്കുമ്പോൾ അതിലേക്ക് അല്പം മഞ്ഞൾപ്പൊടി, അല്പം ഉപ്പ്, വെള്ളം എന്നിവ ഒഴിക്കണം. കഷ്ണങ്ങൾ നികന്നു കിടക്കത്തക്ക വിധത്തിൽ വേണം വെള്ളം ഒഴിക്കാൻ. വെള്ളം തിളച്ചു കഴിഞ്ഞാൽ മീഡിയം ഫ്ലൈമിൽ അടച്ചുവെച്ച് കഷണങ്ങൾ വേവിച്ചെടുക്കേണ്ടത്. 15 മിനിറ്റ് ആണ് കഷ്ണങ്ങൾ അടച്ചുവെച്ച് വേവിക്കേണ്ടത്.

കഷ്ണങ്ങൾ വെന്തതിനുശേഷം അതിലേക്ക് മുരിങ്ങക്കയും തക്കാളിയും ഇട്ടുകൊടുക്കുക. രുചികരമായ സാമ്പാർ തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ..ഈ വീഡിയോ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന കരുതുന്നു. credit : Sheeba’s Recipes