വിവാദങ്ങൾ കാറ്റിൽപ്പറത്തി ‘ഈശോ’ ; റെക്കോർഡ് തുകയ്ക്ക് സംപ്രേക്ഷണാവകാശം സ്വന്തമാക്കി ഒടിടി ഭീമന്മാർ.!! Eesho ott release
പ്രഖ്യാപനം മുതൽ പ്രേക്ഷകർ കാത്തിരിക്കുകയായിരുന്ന നാദിർഷ – ജയസൂര്യ കൂട്ടുകെട്ടിൽ ഒരുങ്ങിയ ‘ഈശോ’ എന്ന ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസിന് തയ്യാറെടുക്കുന്നു. അനാവശ്യ വിവാദങ്ങൾക്കൊണ്ട് ശ്രദ്ധേയമായ ചിത്രത്തിന്റെ സംപ്രേക്ഷണാവകാശം വൻ തുകയ്ക്ക് സോണിലിവ് ആണ് സ്വന്തമാക്കിയിരിക്കുന്നത്. ഒരു ജയസൂര്യ ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ തുകയാണ് ഇതെന്നാണ് റിപ്പോർട്ടുകൾ. ഈ മാസം ആദ്യം പുറത്തിറങ്ങിയ
ഈശോയുടെ ടീസറിന് മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു. നാദിർഷയുടെ സാധാരണ കോമഡി ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒരു ത്രില്ലർ ചിത്രമാണ് ഈശോ. തന്റെ ഹോം പ്രൊഡക്ഷൻസിന്റെ കീഴിൽ അരുൺ നാരായൺ ആണ് ചിത്രം നിർമ്മിക്കുന്നത്. ഈശോ എന്ന കേന്ദ്ര കഥാപാത്രത്തെ ജയസൂര്യ അവതരിപ്പിക്കുമ്പോൾ, നമിത പ്രമോദ്, ജോണി ആന്റണി, സുരേഷ് കൃഷ്ണ, ജാഫർ ഇടുക്കി എന്നിവരും ചിത്രത്തിലുണ്ട്. സുനീഷ് വാരനാട് തിരക്കഥ ഒരുക്കിയ
ചിത്രത്തിനായി ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് റോബി വർഗീസ് ആണ്. നാദിർഷ തന്നെയാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. പശ്ചാത്തല സംഗീതം രാഹുൽ രാജ് നിർമ്മിച്ചിരിക്കുന്നു. എൻഎം ബാദുഷയും ബിനു സെബാസ്റ്റ്യനുമാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ. ചിത്രത്തിന്റെ സംപ്രേക്ഷണാവകാശം സോണിലിവ് സ്വന്തമാക്കിയെങ്കിലും, റിലീസ് തിയ്യതി പ്രഖ്യാപിച്ചിട്ടില്ല.
മുണ്ടക്കയം, കുട്ടിക്കാനം, പീരുമേട്, തിരുവനന്തപുരം, എറണാകുളം, ദുബായ് എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ ചിത്രീകരണം. യേശുവിന്റെ മലയാളം നാമമായ പേരിനെച്ചൊല്ലിയാണ് ചിത്രം വിവാദത്തിൽ ഏർപ്പെട്ടിരുന്നത്. ചിത്രത്തിന്റെ റിലീസ് സ്റ്റേ ചെയ്യണമെന്ന ഹർജി ഒടുവിൽ കേരള ഹൈക്കോടതി തള്ളി. ചിത്രത്തിന് ക്ലീൻ യു സർട്ടിഫിക്കറ്റ് ആണ് സെൻസർ ബോർഡ് നൽകിയിരിക്കുന്നത്. Eesho ott release