പച്ചമുട്ട മണ്ണിനടിയിൽ കുഴിച്ചിട്ട് നോക്കിയാലോ..? എന്ത് സംഭവിക്കും..?🤔

Loading...

കൃഷിയെ സ്നേഹിക്കുന്ന കൃഷി ചെയ്യുന്ന എല്ലാ കൂട്ടുകക്കാർക്കും വളരെ സഹായകരമായിട്ടുള്ള ഒരു വീഡിയോ ആണ് നിങ്ങൾക്ക് എന്ന് പരിചയപ്പെടുത്തുന്നത്. പച്ച മുട്ടയും മുട്ടത്തോടും എങ്ങനെയാണ് കൃഷിക്ക് ഉപകാരപ്രദമാകുന്നത് എന്നുനോക്കാം. പച്ച മുട്ട ചെടി ചട്ടിയിൽ കഴിച്ചിട്ട് ഒരാഴച കഴിഞ്ഞാൽ ചെടികളിൽ നല്ല ഒരു റിസൾട്ട് തന്നെ നിങ്ങൾക്ക് കാണാൻ സാധിക്കും. പച്ചമുട്ട ഡീകമ്പോസ്‌ ആയി നല്ലൊരു ജൈവ വളം ആയി മാറുന്നു.

കൂടാതെ മുട്ടത്തോട് കൊണ്ടും കൃഷിയിൽ നല്ലൊരു വിളവ് ഉണ്ടാക്കാം. വീട്ടില്‍ ഉപയോഗിക്കുന്ന മുട്ടയുടെ തോടുകള്‍ സൂക്ഷിച്ച് വയ്ക്കാം. മുട്ടത്തോടില്‍ ധാരാളം കാത്സ്യവും ധാതുക്കളും അടങ്ങിയിരിക്കുന്നു. മണ്ണിനെ സമ്പുഷ്ടമാക്കാന്‍ മണ്ണില്‍ ചേര്‍ക്കുന്ന കുമ്മായത്തിന്റെ ഗുണം മുട്ടത്തോടില്‍ നിന്നു ലഭിക്കും.

വളമായി മാത്രമല്ല, ചെടികളെ നശിപ്പിക്കുന്ന കീടങ്ങളെയും ഒച്ചുകളെയും നിയന്ത്രിക്കാനും മുട്ടത്തോട് നല്ലതാണ്. ഗ്രോ ബാഗ് നിറയ്ക്കുമ്പോള്‍ അല്പം മുട്ടത്തോട് പൊടി ചേര്‍ക്കുന്നത് നന്നാവും. കറിവേപ്പ് തടത്തില്‍ മുട്ടത്തോട് പൊടിച്ചിട്ടാല്‍ ചെടിക്ക് നല്ല വളര്‍ച്ച ലഭിക്കും. തളിര്‍ ഇലകള്‍ നന്നായി വളരാനും ഇതു സഹായിക്കും. റോസാ ചെടിയുടെ തടത്തില്‍ മുട്ടത്തോട് പൊടിയിട്ടാല്‍ നല്ല ആരോഗ്യമുള്ള പൂക്കള്‍ ധാരാളമുണ്ടാകും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRARTHANA’S FOOD & CRAFT ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.