മലയാളം പാട്ടിൽ പൊളിച്ചടുക്കി എയ്ഞ്ചൽ മോൾ 😍😍 സ്റ്റാറ്റസ് കീഴടക്കാൻ എക്സ്പ്രെഷൻ ക്വീൻ 👌👌

കുട്ടികളുടെ വീഡിയോകൾക്ക് സമൂഹ മാധ്യമങ്ങളിൽ വളരെ പെട്ടെന്ന് തന്നെ വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. കുട്ടികളുടെ വീഡിയോകൾ കാണാൻ എല്ലാവര്ക്കും ഇഷ്ടമായിരിക്കും അല്ലെ. വളരെ ക്യൂട്ട് ആയിരിക്കും അവരുടെ അഭിനയവും ഡാൻസും കളികളുമെല്ലാം. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ സ്ഥാനം പിടിച്ചിരിക്കുന്നത് ഒരു കൊച്ചു മിടുക്കിയുടെ വീഡിയോ ആണ്.

പുരികവും ചുണ്ടും മാത്രം ഉപയോഗിച്ച് വിസ്മയിപ്പിക്കുന്ന ഒരു പ്രകടനമാണ് ഈ കൊച്ചു മിടുക്കി കാഴ്ച വെക്കുന്നത്. അടുത്ത ദിവസങ്ങളായി മലയാളികളുടെ വാട്സ്ആപ് സ്റ്റാറ്റസുകളിൽ നിറഞ്ഞു നിൽക്കുന്നത് ഈ കുട്ടിയാണ്. ടിക് ടോക് വീഡിയോകളിൽ ലക്ഷക്കണക്കിന് ഫോളോവെർസ് ആണ് ഈ മോൾക്ക് ഉണ്ടായിരുന്നത്.


“കൂട്ടിൽ നിന്നും മേട്ടിൽ വന്ന പൈങ്കിളിയല്ലേ ” എന്ന കിടിലൻ മലയാള ഗാനത്തിന് അതിശയിപ്പിക്കുന്ന ഭാവാഭിനയങ്ങളുമായി എത്തിയിരിക്കുകയാണ് എയ്ഞ്ചൽ റിഥി എന്ന ഈ കൊച്ചു മിടുക്കി.എയ്ഞ്ചൽ റിഥി എന്ന ഈ കൊച്ചു മിടുക്കി ഉത്തരേന്ത്യ സ്വദേശിയാണ്. ഈ കുഞ്ഞു മിടുക്കിയുടെ വീഡിയോകളെല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.

ഏറെ നാളുകൾക്ക് മുൻപ് ഈ അഞ്ചു വയസുകാരി ചെയ്ത വീഡിയോകളാണ് ഇപ്പോൾ മലയാളികൾക്ക് ഇടയിൽ വൈറൽ ആയിരിക്കുന്നത്. മലയാളികൾക്കിടയിലെ സ്വീകാര്യത മനസിലായ ശേഷം നിരവധി മലയാളം പാട്ടുകളുമായും കുട്ടി എത്തിയിരുന്നു.. എന്തായാലും നിരവധിപേരാണ് മിന്നും താരത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനത്തിന് ആശംസകളുമായി എത്തിയിരിക്കുന്നത്.vedio credit: Fun Cafe