ഓറഞ്ചില്‍ തിളങ്ങി നസ്രിയ; ഫഹദിന്റെ കൈപിടിച്ച് പോകുന്ന ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍ | Fahadh faasil Nazriya photos goes viral

Fahadh faasil Nazriya photos goes viral: മലയാളി മനസ്സിൽ ഇടം നേടിയ താര ദമ്പതിമാരാണ് നസ്രിയ ഫഹദ്. വ്യത്യസ്തത നിറഞ്ഞ അഭിനയം കൊണ്ടും തനതായ വ്യക്തിത്വം കൊണ്ടുമാണ് ഇരുവരും ജനമനസ്സുകൾ കീഴടക്കി ഇരിക്കുന്നത്. 2014 ലായിരുന്നു ഇരുവരുടെയും വിവാഹം. ഒരു നടനായും, നിർമ്മാതാവായും തന്റെ മേഖലയിൽ കഴിവ് തെളിയിക്കുകയാണ് ഫഹദ്. ചുരുങ്ങിയ കാലം കൊണ്ട് നിരവധി ചിത്രങ്ങൾ. നാഷണൽ ഫിലിം അവാർഡ്, കേരള ഫിലിം അവാർഡ് തുടങ്ങി

ഒട്ടനേകം അവാർഡുകൾ. 2002 ൽ പുറത്തിറങ്ങിയ കയ്യെത്തും ദൂരത്ത് എന്ന സിനിമയിലൂടെയായിരുന്നു ഫഹദിന്റെ സിനിമാ രംഗത്തേക്കുള്ള ചുവടുവെപ്പ്. ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയിരിക്കുന്നത് ഫഹദിന്റെ മലയൻ കുഞ്ഞ് എന്ന ചിത്രമാണ്. നസ്രിയയും ഫഹദും ഒരുമിച്ച് അഭിനയിച്ച ചിത്രങ്ങളാണ് ബാംഗ്ലൂർ ഡേയ്സ്, ട്രാൻസ് എന്നിവ. ഇപ്പോഴിതാ താരദമ്പതികളുടെ പുതിയ വിശേഷങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. ബന്ധുവിന്റെ

nazriya

വിവാഹത്തിന് എത്തുന്ന നസ്രിയ – ഫഹദ് ദമ്പതിമാരുടെ ചിത്രമാണിത്. നബീൽ– നൗറിൻ എന്നിവരുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനായി ആണ് ഇരുവരും എത്തിയിരിക്കുന്നത്. വിവാഹചടങ്ങിൽ എത്തുകയും ദമ്പതിമാരോടൊത്ത് സന്തോഷം പങ്കിടുകയും ഫോട്ടോ എടുക്കുകയും ചെയ്താണ് ഇരുവരും മടങ്ങിയത്. ഇതിനായി ഫഹദിന്റെ കൈപിടിച്ച് തന്റെ ക്യൂട്ട് ലുക്കിൽ ചിരിച്ചു നടന്നുവരുന്ന നസ്രിയയയുടെ ചിത്രവും വീഡിയോയും ആണ് സോഷ്യൽ മീഡിയയിൽ വൈറലായി

കൊണ്ടിരിക്കുന്നത്. റെയർ അഫയേഴ്സ് ഫിലിമർ, ഫ്രണ്ട്‌സ് ഫ്രെയിം, തുടങ്ങിയ പേജുകളിലൂടെ ആണ് ദൃശ്യങ്ങൾ പുറത്തു വന്നിരിക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്, വളരെ സിമ്പിൾ ആയി ഓറഞ്ച് നിറത്തിലുള്ള ഡ്രസ്സിൽ കുറച്ചു മാത്രം വർക്ക് ചെയ്ത രീതിയിലുള്ള വസ്ത്രമണിഞ്ഞ നസ്രിയയുടെയും വളരെ പ്രൊഫഷണൽ ലുക്കിൽ പാന്റ്സും, ആഷ് നിറത്തിലുള്ള ചെക്ക് ഷർട്ടും അണിഞ്ഞ് കണ്ണടയും വെച്ച് നസ്രിയയുടെ കൈയും പിടിച്ച് ഇറങ്ങിവരുന്ന ഫഹദിന്റെയും ചിത്രങ്ങളും വീഡിയോയും ആണ്.