വേവിച്ച ഉലുവയും ചെമ്പരത്തി പൂവും ഉപയോഗിച്ച് കിടിലൻ സൂത്രം.!! മുടി തഴച്ചു വളരാൻ ഈയൊരു ഔഷധക്കൂട്ട് മാത്രം മതി.. | Fenugreek And Hibiscus For Fast Hair Growth

Fenugreek And Hibiscus For Fast Hair Growth : കറുത്ത ഇടതൂർന്ന് മുടി വേണമെന്നതായിരിക്കും എല്ലാവരുടെയും ആഗ്രഹം. എന്നാൽ ജോലിഭാരം, മാനസിക സമ്മർദ്ദം എന്നിങ്ങനെ പല കാരണങ്ങൾ കൊണ്ട് മുടികൊഴിച്ചിൽ നേരിടുന്നവരാണ് മിക്ക സ്ത്രീകളും പുരുഷന്മാരും. അതിനെ പ്രതിരോധിക്കാനായി കടകളിൽ നിന്നും പല മരുന്നുകൾ വാങ്ങി പ്രയോഗിച്ചിട്ടും ഫലം കാണാത്തവർക്ക് തീർച്ചയായും വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒരു ഔഷധക്കൂട്ട് അറിഞ്ഞിരിക്കാം.

ഈയൊരു കൂട്ട് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ളത് മൂന്ന് ടീസ്പൂൺ ഉലുവ, 3 ചെമ്പരത്തി പൂവ്, അര ഗ്ലാസ് വെള്ളം എന്നിവ മാത്രമാണ്. ആദ്യം ഒരു സ്റ്റീൽ പാത്രമെടുത്ത് അതിലേക്ക് ഉലുവ നേരിട്ട് ചേർത്തു കൊടുക്കുക. ശേഷം എടുത്തു വച്ച ചെമ്പരത്തിപ്പൂവും വെള്ളവും ഒഴിച്ച് ഒന്ന് മിക്സ് ചെയ്തശേഷം സ്റ്റവ് ഓൺ ചെയ്യാവുന്നതാണ്. ഈയൊരു മിശ്രിതം നല്ലതുപോലെ കുറുകി ചെമ്പരത്തിപ്പൂവിന്റെ നിറമെല്ലാം ഇളകി തുടങ്ങുമ്പോൾ സ്റ്റൗ ഓഫ് ചെയ്ത് വയ്ക്കാവുന്നതാണ്.

ശേഷം ഇത് മറ്റൊരു പാത്രത്തിലേക്ക് അരിച്ചെടുത്ത് മാറ്റി തലയിൽ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇതുതന്നെ മറ്റൊരു രീതിയിൽ കൂടി തയ്യാറാക്കാം. അതിനായി നേരത്തെ പറഞ്ഞ അതേ അളവിൽ ഉലുവ ഒരു മിക്സിയുടെ ജാറിൽ പൊടിച്ചെടുക്കുക. ശേഷം ഒരു പാത്രത്തിലേക്ക് ഇത് ഇട്ട് അരക്കപ്പ് വെള്ളം ചെമ്പരത്തിപ്പൂ എന്നിവ പിച്ചി ഇടുക. ശേഷം ഈ ഒരു മിശ്രിതം സ്റ്റൗവിൽ വച്ച് നല്ലതുപോലെ തിളപ്പിച്ച് കുറുകി വരുമ്പോൾ ഓഫ് ചെയ്യാവുന്നതാണ്.

ശേഷം ഇത് അരിച്ചെടുത്ത് തലയിൽ തേച്ച് പിടിപ്പിക്കാവുന്നതാണ്. ആദ്യമായി ഈ കൂട്ട് അപ്ലൈ ചെയ്യുമ്പോൾ അഞ്ച് മിനിറ്റ് നേരം വെച്ചാൽ മതിയാകും. അതുപോലെ ചെറിയ എണ്ണമയം ഉള്ള മുടിയിലാണ് ഈ ഒരു കൂട്ട് അപ്ലൈ ചെയ്ത് നൽകേണ്ടത്. ഇങ്ങനെ തുടർച്ചയായി ചെയ്യുകയാണെങ്കിൽ നല്ല ഇടതൂർന്ന കറുത്ത മുടി നിങ്ങൾക്കും സ്വന്തമാക്കാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.Video Credit : LONG HAIR VIDEO & TIPS roopa Sarathbabu

Rate this post